HOME
DETAILS
MAL
കമ്മ്യൂണിറ്റി പരിസ്ഥിതി പരിപാലനം നാളെ
backup
September 30 2016 | 18:09 PM
കല്‍പ്പറ്റ: വനം വകുപ്പിലെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെ പരിസ്ഥിതി സംരക്ഷണ പദ്ധതികളുടെ ഭാഗമായി കമ്മ്യൂണിറ്റി പരിസ്ഥിതി പരിപാലന പരിപാടി സംഘടിപ്പിക്കുന്നു. ഗാന്ധിജയന്തിയുടെയും വന്യജീവി വാരത്തിന്റെയും ആചരണദിനമായ നാളെ രാവിലെ 7 മുതല്‍ 9 വരെയുള്ള സമയം സംസ്ഥാനത്തൊട്ടാകെ ഓരോ കുടുംബങ്ങളിലെയും ഒരാളെയെങ്കിലും പങ്കെടുപ്പിച്ചുകൊണ്ട് കമ്മ്യൂണിറ്റി പൊതു ശുചീകരണ പദ്ധതിക്ക് തുടക്കമിടും. ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ വി.എസ്.എസ്, ഇ.ഡി.സി പ്രവര്‍ത്തകരാണ് പരിസ്ഥിതി പരിപാലന പരിപാടിക്ക് നേതൃത്വം നല്‍കുക. വിവരങ്ങള്‍ക്ക് 9447979155.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."