യു-ഡയസ് ദിനാചരണ പരിപാടികള്‍ നടത്തി
തൃശൂര്‍: യു-ഡയസ് ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം വില്ലടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മേയര്‍ അജിത ജയരാജന്‍ നിര്‍വഹിച്ചു. വിദ്യഭ്യാസ ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കി മാറ്റുന്നതിന് വിദ്യാലയ-വിദ്യാര്‍ഥി വിവരശേഖരണം അത്യന്താപേക്ഷിതമാണെന്നും വിദ്യാഭ്യാസ വിവരശേഖരണത്തിന്റെ സന്ദേശം കുട്ടികളിലും അതുവഴി പൊതുജനങ്ങളിലും എത്തിക്കണമെന്നും മേയര്‍ പറഞ്ഞു. യു-ഡയസ് ദിനം എസ്.എസ്.എയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വിപുലമായി ആചരിച്ചു. 18 ബി.ആര്‍.സികളിലും മുഴുവന്‍ വിദ്യാലയങ്ങളിലും ദിനാചരണം സംഘടിപ്പിച്ചു.
തൃശൂര്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സല ബാബുരാജ് അധ്യക്ഷനായി. വിദ്യഭ്യാസ വിവരശേഖരണം കുറ്റമറ്റ രീതിയില്‍ നടത്താന്‍ എല്ലാവരും പരിശ്രമിക്കണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. തൃശൂര്‍ ഡി.ഡി.ഇ. ഇന്‍ചാര്‍ജ്ജ് ശരത്ചന്ദ്രന്‍, ഡി.ഇ.ഒ. ഇ. നാരായണി, വില്ലടം ജി.എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ ദയ പി.ജി, ജില്ലാ പ്രോഗ്രാം ഓഫിസര്‍ എന്‍.കെ രമേഷ്, യു.ആര്‍.സി ട്രെയിനര്‍ സാജന്‍ ഇഗ്നേഷ്യസ്, ഡി.പി.ഒ ഫല്‍ഗുനന്‍ വില്ലടം ജി.എച്ച്.എസ്.എസ് പ്രധാനാധ്യാപിക പി.കെ ഉഷ സംസാരിച്ചു.
തൃപ്രയാര്‍: ഒന്നാംക്ലാസ് മുതലുള്ള കുട്ടികളുടെ പഠന തുടര്‍ച്ച ഉറപ്പുവരുത്തുന്ന സമഗ്ര വിദ്യാര്‍ഥി വിവര ശേഖരണത്തിന്റെ ഭാഗമായി നാട്ടിക ഫിഷറീസ് എല്‍.പി സ്‌കൂളില്‍ യുഡയസ് ദിനം ആചരിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വിനു ഉദ്ഘാടനം ചെയ്തു. തളിക്കുളം ബി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍ എം.വാണി പദ്ധതി വിശദീകരണം നടത്തി.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ജനാര്‍ദ്ദനന്‍ അധ്യക്ഷനായിരുന്നു. ബിന്ദു പ്രദീപ്, പി.ടി.എ പ്രസിഡന്റ് പി.എം തുളസിദാസ്, പ്രധാനാധ്യാപിക ടി.കെ ബേബി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."