കുന്ദമംഗലം എ.യു.പി സ്‌കൂള്‍ കുട്ടികളുടെ ശുചിത്വസേന മാതൃകയാകുന്നു
കുന്ദമംഗലം: കുന്ദമംഗലം എ.യു.പി.സ്‌കൂള്‍ കുട്ടികളുടെ ശുചിത്വ സേന മാതൃകയാവുന്നു. സ്‌കൂളിലും പരിസര പ്രദേശങ്ങളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്, പേപ്പര്‍, മറ്റ് ഖര മാലിന്യങ്ങള്‍ ശേഖരിച്ച് വേങ്ങേരി നിറവിന്റെ സഹകരണത്തോടെ പ്ലാസ്റ്റിക് റീസൈക്ലിങിന് അയക്കുന്ന ബൃഹ്ത് പദ്ധതിയാണ് കുട്ടികള്‍ നടപ്പിലാക്കിയിരിക്കുന്നത്. മാലിന്യ ശേഖരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.എ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. നപി.ടി.എ. പ്രസിഡന്റ് ഷിജു മുപ്രമ്മല്‍ അധ്യക്ഷനായി. പ്രോജക്ട് കോര്‍ഡിനേറ്റര്‍ യു.പി. ഏകനാഥന്‍ പദ്ധതി വിശദീകരണം നടത്തി. പി ടി എ വൈസ് പ്രസിഡന്റ് എ.കെ. ബിജു, എം.പി.ടി.എ. പ്രസിഡന്റ് രാധാമണി, സ്റ്റാഫ് സെക്രട്ടറി കെ.ശ്രീജ, വി.രാജേഷ്, ഇ.ഗണേശന്‍, കെ.വിജീഷ് സംസാരിച്ചു. ഹെഡ്മിസ്ട്രസ് എം.പി. ഇന്ദിര സ്വാഗതവും സീനിയര്‍ അധ്യാപകന്‍ എന്‍.പി അബ്ദുള്‍ റഷീദ് നന്ദിയും പറഞ്ഞു .
ഇന്നലെ ഉച്ചക്ക് ശേഷം ശുചിത്വ സേനാംഗങ്ങള്‍ കുന്ദമംഗലം എ.ഇ.ഒ. ഓഫിസ് പരിസരം ശുചിയാക്കി .
വിദ്യാര്‍ഥികളോടൊപ്പം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എന്‍.ഗീത, സൂപ്രണ്ട് അനില്‍ , ജീവനക്കാരനായ സുകുമാരന്‍, അധ്യാപികമാരായ പി.എം.സജ്‌ന, ഇ. ബിബുന എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."