ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു
പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ പുളിക്കേടുത്ത് ചാലില്‍ സന്തോഷ് കുമാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. ചിത്രകാരനായ സന്തോഷ് തിരൂര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു.
ഇതിനിടെയാണ് രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടതും രണ്ടു വൃക്കകള്‍ തകരാറിലായതും. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് ചെയ്തുവരികയാണ്. ഓപ്പറേഷനും അനുബന്ധ ചെലവുകള്‍ക്കും ഭീമമായ തുക ചെലവു വരുമെന്നതിനാല്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു.
മന്ത്രി ടി.പി രാമകൃഷ്ണന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, ബ്ലോക്ക് പ്രസിഡന്റ് എ.സി സതി, പഞ്ചായത്ത് പ്രസിഡന്റ് കെ.പി അസന്‍കുട്ടി തുടങ്ങിയവര്‍ രക്ഷാധികാരികളും ടി. രവീന്ദ്രന്‍ (കണ്‍വീനര്‍), ഇ.പി സുരേന്ദ്രന്‍ (ചെയര്‍മാന്‍) എന്നിവര്‍ ഭാരവാഹികളുമായി കമ്മിറ്റി രൂപീകരിച്ചു. കനറാ ബാങ്ക് കൂത്താളി ബ്രാഞ്ചില്‍ അക്കൗണ്ട് നമ്പര്‍: 4086101004ഛ4ഛ49, കഎടഇ ഇഛഉഋ ഇചഞആ0004086.
പയ്യോളി: തിക്കോടി പഞ്ചായത്ത് പത്താം വാര്‍ഡിലെ ചെറുവത്ത് കണ്ടി മോഹനന്‍ (52) ചികിത്സാ കമ്മിറ്റി രൂപീകരിച്ചു. കാന്‍സര്‍ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് ഇദ്ദേഹം. നിര്‍ധന കുടുംബത്തില്‍പെട്ട ഇയാളും കുടുംബവും വാടകമുറിയിലാണ് താമസിക്കുന്നത്. പപ്പട നിര്‍മാണത്തില്‍ ഏര്‍പ്പെട്ട് കുടുംബം നയിക്കുകയായിരുന്നു.
വാര്‍ഡ് അംഗം ആളങ്ങാരി പ്രസീത (രക്ഷാധികാരി), പി.കെ ഹമീദ് (പ്രസി), എ.വി രാജന്‍ (സെക്രട്ടറി), കെ. കേളപ്പന്‍ (ട്രഷറര്‍).
സിന്‍ഡിക്കേറ്റ് ബാങ്ക് പയ്യോളി ശാഖയില്‍ 44092200024926 നമ്പറായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."