HOME
DETAILS
MAL
വെട്ടത്തൂരിനെ ഒ.ഡി.എഫ് പഞ്ചായത്തായി പ്രഖ്യാപിച്ചു
backup
September 30 2016 | 20:09 PM
വെട്ടത്തൂര്‍: ഗ്രാമ പഞ്ചായത്തിനെ തുറസായ സ്ഥലങ്ങളിലെ വിസര്‍ജ്യ മുക്ത (ഒ.ഡി.എഫ്) പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വള്ളയാംതടത്തില് പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് എം. ഹംസക്കുട്ടി അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.പി അബ്ദുല്ല, കരുവാത്ത് ചന്ദ്രിക, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സന് എന്‍. അജിത, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി. ഹരീഷ് ബാബു, ആരോഗ്യവിദ്യാഭ്യാസ ചെയര്പേഴ്സന് റഫീഖ ബഷീര്‍, അസിസ്റ്റന്റ് സെക്രട്ടറി നിമ്മി ജേക്കബ്, വി.ഇ.ഒ മുഹമ്മദ് ബൈജു, ഹെഡ് ക്ലര്‍ക്ക് വി.പി സലീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."