യു.ഡി.എഫ് പൊതുയോഗം നടത്തി
പാങ്ങ്: കുറുവ ഗ്രാമ പഞ്ചായത്തിന് പദ്ധതി അംഗീകാരം ലഭിക്കാന്‍ കാലതാമസം വന്നതു സംബന്ധിച്ച് ഇടതുപക്ഷം നുണപ്രചരണം നടത്തുകയാണെന്ന് ആരോപിച്ചു യു.ഡി.എഫ് വിശദീകരണയോഗം നടത്തി. ജില്ലാ പഞ്ചായത്തംഗം ഉമ്മര്‍ അറക്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എം.പി.യൂസഫ് അധ്യക്ഷനായി. കെ.പി.കുഞ്ഞലവി, പി.ശിഹാബ്, എ.കെ.നാരായണന്‍, എന്‍.പി.മുഹമ്മദലി, എന്‍.പി.ഹംസ, പി.നസീറ, എ.സി. കുഞ്ഞയമു, കെ.അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ബി.ആര്‍.സിയില്‍ യു-ഡയസ് ദിനാഘോഷം
മലപ്പുറം: ബി.ആര്‍.സിയില്‍ യു- ഡയസ് ദിനാഘോഷം നടന്നു. മലപ്പുറം ബി.ആര്‍.സി തല ഉദ്ഘാടനം കോഡൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.എം സുബൈര്‍ നിര്‍വഹിച്ചു. പൊന്മള ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ മുസ്ഥഫ വള്ളുക്കുന്നന്‍ അധ്യക്ഷനായി.
വിദ്യാഭ്യാസ ഉപഡയരക്ടര്‍ പി. സഫറുല്ല, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫിസര്‍ പി. ശിവദാസന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരായ പി. ജയപ്രകാശ്, പി. ഹുസൈന്‍ സംസാരിച്ചു. ബി.ആര്‍.സി പരിശീലകരായ എന്‍. രാമകൃഷ്ണന്‍, എസ്. ബിന്ദു, ടി. അബ്ദുല്ല, എന്‍.പി രാജേഷ്, എം.ഐ.എസ് കോഡിനേറ്റര്‍ പി. മൈമൂന, ഷാജു പെലത്തൊടി പരിശീലനത്തിനു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."