HOME
DETAILS
MAL
ബസും ലോറിയും കൂട്ടിയിടിച്ച് ഏഴ് മരണം
backup
October 01 2016 | 01:10 AM
കോയമ്പത്തൂര്‍: സേലത്തെ മേട്ടൂരില്നിന്നും ധര്മപുരിയിലേക്കു പോവുകയായിരുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ബസും എതിരേ ധര്മപുരിയില്നിന്നും മണലുമായി കേരളത്തിലേക്കു പോകുകയായിരുന്ന ലോറിയും നേര്‍ക്കുനേരെ കൂട്ടിയിടിച്ച് ഏഴ് പേര് മരിച്ചു.
ബസില്‍ അപകടസമയം 30 യാത്രക്കാരുണ്ടായിരുന്നു. തൊപ്പൂര്‍ ബൈപാസ് റോഡിലാണ് അപകടം.
മൂന്നു പേര് സംഭവസ്ഥലത്തും നാലു പേര് ആശുപത്രിയിലുമാണ് മരിച്ചത്. അപകടത്തില്‍ പത്തു യാത്രക്കാര്‍ക്ക് ഗുരുതരമായ പരുക്കുണ്ട്. ബസിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."