HOME
DETAILS
MAL
കോയമ്പത്തൂരില്‍ വീണ്ടും പെട്രോള്‍ ബോംബേറ്
backup
October 01 2016 | 01:10 AM
കോയമ്പത്തൂര്‍: വര്ഗീയാസ്വാസ്ഥ്യ സംഭവങ്ങള്‍ക്കു ശേഷം ശാന്തമായ കോയമ്പത്തൂര്‍ നഗരത്തില്‍ ഇന്നലെ രാവിലെ വീണ്ടും പെട്രോള്‍ ബോംബേറ്. പോത്തന്നൂരിലെ മുത്തുമണിയുടെ വീട്ടിലേക്കാണ് അജ്ഞാതര്‍ പെട്രോള്‍ ബോംബെറിഞ്ഞത്. പ്രതികളെ പൊലിസ് തെരയുന്നു. പെട്രോള്‍ ബോംബെറിയുന്നവരെ ഗുണ്ടാആക്റ്റില് തടവിലാക്കുമെന്നു സിറ്റി പൊലിസ് കമ്മിഷണര്‍ അമല്‍രാജ് മുന്നറിയിപ്പ് നല്കി. ഇവര്‍ക്ക് ഒരു വര്‍ഷം വരെ തടവില്‍ കഴിയേണ്ടി വരും. കൊലചെയ്യപ്പെട്ട ഹിന്ദുമുന്നണി നേതാവ് ശശികുമാറിന്റെ ഘാതകരെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് സി.ഐ.ഡി വിഭാഗം നടത്തുന്ന അന്വേഷണം കൂടുതല്‍ പുരോഗതിയിലാണെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."