വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍ പൊലിസ് റെയ്ഡ്
വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച രണ്ടണ്ടുപേര്‍ റിമാന്റില്‍
തലശ്ശേരി: തലശ്ശേരിയിലെ അനധികൃത വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രത്തില്‍ പൊലിസ് പരിശോധനയില്‍ വിവിധ സര്‍വകലാശാലകളുടേയും സ്ഥാപനങ്ങളുടേയും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചെടുത്തു. ഇതുനിര്മിക്കുന്ന സ്ഥലവും പൊലിസ് കണ്ടെണ്ടത്തി. തലശ്ശേരി ലോഗന്‍സ് റോഡിലെ എം.ബി കോളജിന് സമീപത്തെ കെട്ടിടത്തിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചത്.
കഴിഞ്ഞ ദിവസം സ്ഥാപന ഉടമയെയും പാര്ടണറേയും കസ്റ്റഡിയിലെടുക്കുകയും ഓഫിസ് പൂട്ടി സീല്‍വെക്കുകയും ചെയ്തിരുന്നു. കടല്‍പ്പാലം റോഡിലെ അമര്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന അമൃത കോളജ് ഉടമ പിണറായി പാറപ്രത്തെ അമൃതത്തില്‍ വടക്കെയില്‍ അജയന് (46), തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി പി. ഷാജിയുടെ മകള്‍ ഹില്‍വ്യൂ വില്‍ ടിന്റു (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. തലശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും കോടതി റിമാന്റ് ചെയ്തു.
ലോഗന്‍സ് റോഡിലെ കെട്ടിടത്തിലെ കുടുസു മുറിയില്‍ നിന്ന് യൂനിവേഴ്സിറ്റികളുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കുന്ന കംപ്യൂട്ടര്‍ മെഷീനും മറ്റും ഇന്നലെ പൊലിസ് പിടിച്ചെടുത്തു. ആയിരത്തിലേറെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍, വിവിധ യൂനിവേഴ്സിറ്റികളുടേയും മറ്റ് സ്ഥാപനങ്ങളുടേയും പേരിലുള്ള 30 സീലുകള്‍, പ്രിന്റ് ചെയ്യാനുള്ള മഷി, പ്രിന്റര്‍, നിരവധി പേര്‍ക്ക് നല്‍കാനായി പ്രിന്റ് ചെയ്ത് വച്ച ബിരുദം ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഇന്നലെ രാവിലെ മുതല്‍ തലശേരി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം, സി.ഐ പ്രദീപന് കണ്ണിപ്പൊയില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഈ കെട്ടിടത്തില്‍ പരിശോധന നടത്തിയത്.
അമൃത കോളജിലെ അഞ്ച് സ്ത്രീ ജീവനക്കാര്‍ തൊഴില്‍ പ്രശ്നവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇത് അന്വേഷിക്കുന്നതിനിടെയാണ് സ്ഥാപനത്തിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് കച്ചവടം പുറം ലോകം അറിഞ്ഞത്. സ്ഥാപന ഉടമ അജയന്റെ പിണറായി പാറപ്രത്തെ അമൃതമെന്ന വീട്ടിലും തലശ്ശേരി സി.ഐ പ്രദീപന് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയിരുന്നു.
വിവിധ രേഖകളും സര്‍ട്ടിഫിക്കറ്റുകളും മറ്റും ഇവിടെ നിന്നും പിടിച്ചെടുത്തു. ഇവരുടെ പാര്‍ടണര്‍ ടിന്റുവിന്റെ തിരുവന്തപുരം വട്ടിയൂര്‍കാവിലെ വസതിയിലും പൊലിസ് റെയ്ഡ് നടത്തി. ഇവരുടെ തിരുവന്തപുരത്തെ ഇടപാടുകള്‍ മുഴുവന്‍ നടത്തിയിരുന്നത് ടിന്റുവാണെന്ന് പൊലിസ് പറഞ്ഞു.
തലശ്ശേരിയിലെ അമൃതാ കോളജില്‍ ഉടമ അജയന് വല്ലപ്പോഴും മാത്രമേ സന്ദര്‍ശിക്കാറുള്ളൂ. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കുന്ന ലോഗന്‍സ് റോഡിലെ മുറിയിലാണ് ഏറെ സമയവും ഇയാള്‍ ചെലവഴിക്കാറുള്ളത്. ഈ മുറിയില്‍ ജീവനക്കാരെപ്പോലും ഇയാള്‍ കടത്തി വിടാറില്ലത്രെ.
അജയന് തന്നെയാണ് സര്‍ട്ടിഫിക്കറ്റുകള്‍ ഇവിടെ വച്ച് ഡിസൈന്‍ ചെയ്ത് തയാറാക്കിയിരുന്നതെന്നും പൊലിസ് കണ്ടെണ്ടത്തി. സ്ഥാപനത്തിലെ പാര്‍ടണറായ ടിന്റുവിന് എം.ബി.എ ബിരുദം നല്കിയതും ഈ സ്ഥാപനത്തില്‍ നിന്നുതന്നെയാണ്. നേരത്തെ ഇവിടത്തെ വിദ്യാര്‍ഥിനിയായിരുന്നു ടിന്റു
തമിഴ്നാട് വിശ്വഭാരതി ഗുരുകുല്‍ ശിക്ഷാസംഘം, ഛത്തീസ്ഗഢിലെ വിലാസ്പൂര്‍ സി.വി രാമന് സര്‍വകലാശാല, വിശ്വഭാരത് ഗുരുകുല്‍ ശിക്ഷാപീഠ്, കൗണ്‍സില്‍ ഫോര്‍ ടെക്നോളജി ഓഫ് കേരള തുടങ്ങിയ സ്ഥാപനങ്ങളുടെ പേരിലുള്ള ഒട്ടേറെ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചെടുത്തു. ചില സര്‍ട്ടിഫിക്കറ്റുകളില്‍ അമൃത കോളജിന്റെ ഉടമ തന്നെയാണ് ഒപ്പിട്ടിരിക്കുന്നതെന്ന് പൊലിസ് പറഞ്ഞു.
സ്ഥാപന ഉടമയായ അജയന് രണ്ടണ്ട് യൂനിവേഴ്സിറ്റികളുടെ ചെയര്മാന് എന്ന നിലയിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്കി വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."