HOME
DETAILS

സഭ വീണ്ടും പിരിഞ്ഞു

  
backup
October 01 2016 | 02:10 AM

%e0%b4%b8%e0%b4%ad-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81

സ്വാശ്രയത്തില്‍ പ്രതിഷേധം തുടരുന്നു

തിരുവനന്തപുരം: സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭ ഇന്നലെയും സ്തംഭിച്ചു.  
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ കോടികളുടെ അഴിമതിയാണെന്നും മാനേജുമെന്റുകള്‍ ഇഷ്ടാനുസരണം തലവരിപ്പണം പിരിക്കുകയാണെന്നും ആരോപിച്ച് വി.ടി ബല്‍റാം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സഭാ നടപടികള്‍ തടസ്സപ്പെടുത്തുകയായിരുന്നു.
മാനേജ്‌മെന്റുകള്‍ തലവരിപ്പണം വാങ്ങുന്നത് തടയണമെന്നും, എം.എല്‍.എമാരുടെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ച നടത്തണമെന്നും വി.ടി ബല്‍റാം ആവശ്യപ്പെട്ടു. പരിയാരം മെഡിക്കല്‍ കോളജിലുള്‍പ്പെടെ എല്ലാ കോളജുകളിലേയും ഫീസ് ഇളവ് ചെയ്യണം. മാധ്യമങ്ങള്‍ തെളിവ് സഹിതമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും മുഖ്യമന്ത്രി പറയുന്നതുപോലെ തോന്നലല്ലെന്നും ബല്‍റാം പറഞ്ഞു.
വയനാട്ടിലെ കോളജ് 20 ലക്ഷവും, പാലക്കാട്ടെ കോളജ് 10 ലക്ഷവുമാണ് തലവരിപ്പണം ആവശ്യപ്പെട്ടത്. ഇതിന്റെ ശബ്ദരേഖ ചാനലുകളിലൂടെ പുറത്തു വന്നിട്ടുണ്ട്. സ്വാശ്രയ മാനേജ്‌മെന്റിനെ വിമര്‍ശിക്കുമ്പോള്‍ പ്രതിപക്ഷത്തെ യുവനേതാക്കള്‍ക്കും കൊള്ളുന്നതെന്താണെന്നും ബല്‍റാം ചോദിച്ചു. എം.എല്‍.എമാരുടെ ജീവന്‍ പണയംവച്ച് പന്താടാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും ബല്‍റാം പറഞ്ഞു.
സംസ്ഥാനത്ത് ഏതെങ്കിലും സ്വാശ്രയ കോളജില്‍ തലവരിപ്പണം പിരിച്ചു എന്ന് തെളിവ് ലഭിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. തലവരിപണം പിരിക്കുന്നുണ്ടോയെന്ന് തനിക്കറിയില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം കരാര്‍ ഒപ്പിടാത്ത ആറു കോളജുകള്‍ തലവരിപ്പണമായി അറുന്നൂറ് കോടിയിലേറെയാണ് ഈടാക്കിയതെന്നും മന്ത്രി പറഞ്ഞു. മാനേജ്‌മെന്റിന് വേണ്ടി പുകമറ സൃഷ്ടിക്കുകയാണ് പ്രതിപക്ഷം. ജനപിന്തുണയില്ലാത്ത സമരം തീര്‍ക്കുക ബുദ്ധിമുട്ടാകുമെന്നും മന്ത്രി പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടികള്‍ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തലവരി സംബന്ധിച്ച ആരോപണങ്ങള്‍ വിജിലന്‍സ് അന്വേഷിക്കും. ഒഴിവു വരുന്ന സീറ്റുകളില്‍ സര്‍ക്കാര്‍ നേരിട്ട് പ്രവേശനം നടത്തും. സുപ്രീംകോടതി വിധി ലംഘിക്കുന്ന എന്തെങ്കിലും നടപടി മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാത്തവര്‍ എന്തിന് സുപ്രീം കോടതി വിധിക്കെതിരേ അപ്പീല്‍ പോയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. സമരത്തിന്റെ ജനപിന്തുണയെ സര്‍ക്കാര്‍ ഭയന്നു തുടങ്ങി. ഫീസ് വര്‍ധനവില്‍ ഏറ്റവും ലാഭമുണ്ടായത് പരിയാരം മെഡിക്കല്‍ കോളജിനാണ്. സെപ്റ്റംബര്‍ 28ന് ശേഷമുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചത് ഒരു മാനേജ്‌മെന്റും അംഗീകരിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു. സ്വാശ്രയമാനേജ്‌മെന്റുകള്‍ തലവരിപ്പണം ചോദിക്കുന്നത് സംപ്രേഷണം ചെയ്ത ചാനലുകളുടെ ശബ്ദരേഖ ചെന്നിത്തല സഭയുടെ മേശപ്പുറത്തുവച്ചു. പ്രതിപക്ഷ ബഹളം നിയന്ത്രണാതീതമായതോടെ സബ്മിഷനുകള്‍ക്ക് ശേഷം തിങ്കളാഴ്ച ചേരാനായി നിയമസഭ പിരിഞ്ഞതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  30 minutes ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  an hour ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  2 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  5 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  5 hours ago