കൈതച്ചക്ക കൃഷിക്കെതിരേയുള്ള പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമെന്ന്
കോഴിക്കോട് : കൈതച്ചക്ക കൃഷിക്കെതിരേയുള്ള പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് പൈനാപ്പിള്‍ ആന്‍ഡ് റബര്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൈതച്ചക്കയില്‍ ഹാനികരമായ ഹോര്‍മോണും കീടനാശിനിയും ഉപയോഗിക്കുന്നതായും കൈതച്ചക്കയുടെ ഉപയോഗം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നുമുള്ള പ്രചാരണങ്ങളെല്ലാം കൃഷിയെ തകര്‍ക്കാന്‍ മനപ്പൂര്‍വ്വം സൃഷ്ടിച്ചവയാണ്.
മറ്റു ചെടികളില്‍ ഉപയോഗിക്കുന്നതുപോലെ അനുവദനീയമായ അളവിലാണ് കൈതച്ചക്ക കൃഷിയിലും രോഗപ്രതിരോധത്തിനായി കീടശനാശിനി ഉപയോഗിക്കുന്നത്.
ചെടികള്‍ ഒന്നിച്ച് പുഷ്പിക്കാന്‍ കാര്‍ഷിക സര്‍വകലാശാല നിര്‍ദേശിച്ച അനുപാതത്തില്‍ എത്തിഫോണും യൂറിയയും വെള്ളത്തില്‍ കലക്കി ഒഴിക്കാറുണ്ട്. എന്നാല്‍ ഇതിന്റെ ശക്തി മൂന്ന് മണിക്കൂറിലധികം നില്‍ക്കില്ലെന്നും അവര്‍ പറഞ്ഞു.
സംസ്ഥാനത്തിന് വര്‍ഷം 1000 കോടി രൂപയിലധികം വരുമാനമുള്ള കൈതച്ചക്ക കൃഷിയെ തകര്‍ക്കാനുള്ള നീക്കമാണിതിന് പിന്നിലെന്നും അവര്‍ ചൂണ്ടിക്കാട്ടി. വാര്‍ത്താ സമ്മേളനത്തില്‍ തങ്കച്ചന്‍ മാത്യു, റുബി തോമസ്, ടി ബിജുമോന്‍, മാത്യു ജോസഫ്, ജോര്‍ജ്, ബിജു മംഗലത്ത്, സേവ്യര്‍ കൊച്ചുമുട്ടം എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."