HOME
DETAILS

ഭീഷണിപ്പെടുത്തി പണം വാങ്ങല്‍; എക്‌സൈസ് ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്തു

  
backup
October 01 2016 | 19:10 PM

%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%b5%e0%b4%be%e0%b4%99%e0%b5%8d


മാനന്തവാടി: കഞ്ചാവ് കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയ സംഭവത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്തു. മാനന്തവാടി റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ പി.എ ജോസഫിനെയാണ് എക്‌സൈസ് കമ്മിഷണര്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. രണ്ട് മാസം മുമ്പ് ദ്വാരകയില്‍ വെച്ച് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂന്ന് വിദ്യാര്‍ഥികളെ കഞ്ചാവ് വലിക്കുമ്പോള്‍ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റ് രണ്ട് വിദ്യാര്‍ഥികളെ വീട്ടില്‍ ചെന്ന് എസ്.ഐ അന്യായമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ രക്ഷിതാക്കളോട് കുട്ടികളെ കഞ്ചാവ് കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 25,000 രൂപ വാങ്ങിയെന്നാണ് ഇയാള്‍ക്കെതിരായ പരാതി. വിദ്യാര്‍ഥിയുടെ ബന്ധു എക്‌സൈസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
കമ്മിഷണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എക്‌സൈസ് വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുകയും പരാതിയില്‍ കഴമ്പുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടി. ഭീഷണിപ്പെടുത്തി പണം വാങ്ങിയ സംഭവം മുമ്പ് 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇയാള്‍ക്കെതിരേ നടപടി വേണമെന്ന് ഡെപ്യട്ടി കമ്മിഷണറും ശുപാര്‍ശ നല്‍കിയിരുന്നു.
ജില്ലാ ആശുപത്രിയില്‍ വച്ച് ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ഇയാളെ സസ്‌പെന്റ് ചെയ്യുകയും വയനാട്ടിലേക്ക് നിയമിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. മഫ്ടിയില്‍ സ്വന്തം വാഹനത്തില്‍ കറങ്ങി അബ്കാരി കേസുകള്‍ പിടികൂടുകയും പിന്നീട് പണം വാങ്ങി വിട്ടയക്കുകയും ചെയ്യുന്നതായുള്ള നിരവധി പരാതികളും ഉയര്‍ന്നിരുന്നു. ഏറ്റവും ഒടുവിലായി ഭര്‍തൃമതിയായ യുവതിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്ന പരാതിയില്‍ മാനന്തവാടി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത്തരത്തില്‍ നിരവധി പരാതികളാണ് ഇയാള്‍ക്കെതിരേ ഉയര്‍ന്നിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago
No Image

എസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago