നൊമ്പരമായി മുരളി മാഷിന്റെ വേര്‍പാട്
ചേരാപുരം: വേളം ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ മുരളിദാസിന്റെ മരണം വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും വേദനയായി. ആയഞ്ചേരിയിലെ തറോപ്പൊയില്‍ സ്വദേശിയായ മാഷ് 1985ലാണ് വേളം ഹൈസ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നത്.
2019ല്‍ അധ്യാപന ജീവിതത്തില്‍ നിന്നും വിരമിക്കേണ്ടതായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്കും സഹാധ്യാപകര്‍ക്കും ഏറെ പ്രിയപ്പെട്ടയാളാണ് മുരളി മാഷ്. രണ്ട് വര്‍ഷം മുമ്പാണ് പ്രധാനാധ്യാപകനായി ചുമതലയേറ്റത്.
സുസ്‌മേരവദനായി എന്നും കാണപ്പെടുന്ന മാഷ് സ്‌കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഉത്തരവാദിത്തത്തോടെ ചെയ്തിരുന്നു.
സ്‌കൂളില്‍ നടക്കുന്ന പരിപാടികളില്‍ വിദ്യാര്‍ഥികളുള്‍പ്പെടെ എല്ലാവരുടെയും സാന്നിധ്യമുണ്ടാക്കുന്നതിലും സ്‌കൂളിനെ പുറമെയുള്ളവരുമായി ബന്ധിപ്പിക്കുന്നതിലും ശ്രദ്ധ ചൊലുത്തിയിരുന്നു.
നീണ്ട കാലത്തെ അധ്യാപന ജീവിതത്തിനിടയില്‍ അനേകം ശിഷ്യന്മാരെ ഉണ്ടാക്കാന്‍ കഴിഞ്ഞ മുരളി മാഷുടെ വേര്‍പാട് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ക്കും ഏറെ ദുഖകരമായി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
മരണ വിവരമറിഞ്ഞ് ആയഞ്ചേരി തറോപ്പൊയിലിലെ ശശിമുക്കിലുള്ള വീട്ടിലേക്ക് നിരവധി പേരാണ് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."