രക്തസാക്ഷികളെക്കാള്‍ സി.പി.എം വിശ്വസിക്കുന്നത് സ്വാശ്രയ മുതലാളിമാരെ: ടി സിദ്ദിഖ്
മുക്കം: രക്തസാക്ഷികളെക്കാള്‍ ഇന്ന് സി.പി.എം വിശ്വസിക്കുന്നത് സ്വാശ്രയ മുതലാളിമാരെയാണെന്ന് അഡ്വ: ടി സിദ്ദിഖ്.
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ചും ജനവാസ മേഖലയെ ഒഴിവാക്കി പാചക വാതക പൈപ്പ് ലൈന്‍ അലൈന്മെന്റ് ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ്.തിരുവമ്പാടി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മുക്കംതാഴക്കോട് വില്ലേജ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.എം.അഹമ്മദ് കുട്ടി ഹാജി അധ്യക്ഷനായി.ഡി.സി.സി.ജനറല്‍ സെക്രട്ടറി സി.ജെ ആന്റണി, ജില്ലാ പഞ്ചായത്തംഗം സി.കെ.കാസിം, എന്‍ അബ്ദുല്‍ സത്താര്‍, ബെന്നി ജോസ്, എം.ടി.അഷ്റഫ്, പി.സി.മാത്യു, ബാബുപൈക്കാട്ട്, കെ വി.അബ്ദുറഹിമാന്, മജീദ് പുതുക്കുടി, എന്‍.പി ശംസുദ്ധീന്‍, സിറാജുദ്ധീന്, സണ്ണി കാപ്പാട്ടുമല, ബോസ് ജേക്കബ്ബ്, വി.എന്‍ ശുഹൈബ്, വി.എ നസീര്‍ സോളി ജോസഫ്, സണ്ണി പെരികിലംതറപ്പേല്‍, പി.മുഹമ്മദ് ദിശാല്‍ എന്നിവര്‍ സംസാരിച്ചു. മോയന്‍ കൊളക്കാടന്‍ സ്വാഗതവും അബ്ദു കൊയങ്ങോറന്‍ നന്ദിയും പറഞ്ഞു. ബൈപാസില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് അഡ്വ.സൂഫിയാന് ചെറുവാടി, ജംഷീദ്, പി.പി.ശിഹാബ്, അന്‍വര്‍, സമാന് ചാലുളി, റഫീഖ് മാളിക, ഷെരീഫ് വെണ്ണക്കോട്, പി പ്രേമദാസന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."