പരുക്കേറ്റ പരുന്തിനേയും മെരുകിനേയും ആശുപത്രിയില്‍ എത്തിച്ചു
ചങ്ങരംകുളം: പരുക്കേറ്റു വയലില്‍ കിടന്ന പരുന്തിനും മെരുകിനും തുണയായി സുമനസുകള്‍. കഴിഞ്ഞ ദിവസം കാഞ്ഞിയൂര്‍ പാടത്തു പരുക്കേറ്റ പരുന്തിനാണു യുവാക്കള്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ചങ്ങരംകുളത്തെ മൃഗാശുപത്രിയില്‍ എത്തിച്ചത്. കാഞ്ഞിയൂര്‍ സ്വദേശികളായ ഷെഫീക്ക്, റഹീം, ഷിബു പട്ടേരി, ഹിലാല്‍ എന്നിവര്‍ ചേര്‍ന്നാണു പരുന്തിനെ ആശുപത്രിയില്‍ എത്തിച്ചത്.
ചിറകിനടിയില്‍ കാര്യമായി മുറിവേറ്റ അഞ്ചു കിലോയോളം തൂക്കം വരുന്ന പരുന്തിനു വെളിയംകോട് വെറ്ററിനറി ആശുപത്രിയിലെ സര്‍ജന്‍ പ്രദീപ് ജേക്കബ്, ആലംകോട് വെറ്റിനറി ആശുപത്രിയിലെ ഡോക്ടര്‍ പി.വി അഷ്‌റഫ് എന്നിവര്‍ ചേര്‍ന്നു ചികില്‍സ നല്‍കി.
നിലമ്പൂര്‍ ഫോറസ്റ്റ് വിഭാഗത്തെ വിവരമറിയിച്ചിട്ടുണ്ട്. റോഡിനോടു ചേര്‍ന്നു പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ മെരുകു കഴിഞ്ഞ ദിവസം രാത്രിയോടെ സംസ്ഥാന പാതയില്‍ പന്താവൂരില്‍ റോഡ് സൈഡില്‍ പരുക്കേറ്റ നിലയിലാണു കണ്ടെത്തിയത്. മെരുകിനെ നാട്ടുകാരനായ അഷ്‌റഫ് പന്താവൂര്‍ ചങ്ങരംകുളത്തെ വെറ്റിനറി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വെറ്റിനറി സര്‍ജന്‍ പി.വി അഷ്‌റഫ്, പ്രദീപ് ജേക്കബ് എന്നിവര്‍ ചേര്‍ന്നു ചികില്‍സ നല്‍കി. മെരുക് പൂര്‍ണമായും സുഖം പ്രാപിച്ചിട്ടില്ല. നിലമ്പൂര്‍ ഫോറസ്റ്റ് വിഭാഗത്തെയും വിവരം അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."