HOME
DETAILS
MAL
അഴീക്കല്‍ തുറമുഖത്ത് ഡ്രഡ്ജിങ് പൈപ്പുകള്‍ എത്തുന്നു
backup
October 01 2016 | 21:10 PM
കണ്ണൂര്‍: അഴീക്കല്‍ തുറമുഖത്തേക്കുള്ള കപ്പല്‍ചാല്‍ നിര്‍മാണ പ്രവൃത്തികള്‍ രണ്ടാഴ്ചക്കകം ആരംഭിക്കും. ഇതിനാവശ്യമായ ഡ്രഡ്ജിങ് പൈപ്പുകള്‍ തുറമുഖത്തെത്തിക്കൊണ്ടിരിക്കുകയാണ്. പൈപ്പുകള്‍ കയറ്റിയ ട്രക്ക് ഇന്നലെയും അഴീക്കലിലെത്തി. നേരത്തെ ആഴംകൂട്ടല്‍ പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും പൈപ്പുകള്‍ ഇല്ലാത്തതിനാല്‍ മധ്യഭാഗത്തേക്കുള്ള ആഴംകൂട്ടല്‍ സാധ്യമായിരുന്നില്ല. പൈപ്പുകള്‍ എത്തുന്നതോടെ തുറമുഖത്തു നിന്നു 1500 മീറ്ററോളം നീളത്തില്‍ ആഴം കൂട്ടല്‍ പ്രവൃത്തി നടക്കും. ഒന്‍പതു ട്രക്കുകളിലായാണ് പൈപ്പുകള്‍ എത്തിയത്. വരുംദിവസങ്ങളില്‍ പൈപ്പുകള്‍ ഡ്രഡ്ജിങ് മെഷീനുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."