HOME
DETAILS
MAL
റേഷന്‍ സാമഗ്രികളുടെ വിതരണം സുതാര്യമാക്കണം
backup
October 02 2016 | 02:10 AM
വടക്കാഞ്ചേരി: ഭക്ഷ്യ സുരക്ഷാ നിയമം കര്‍ശനമായി നടപ്പിലാക്കി പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഉപഭോക്തൃ സെമിനാര്‍ ആവശ്യപ്പെട്ടു. ബി.പി.എല്‍ എ.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവര്ക്കും റേഷന്‍ സാധനങ്ങള്‍ ലഭ്യമാക്കണമെന്നും സംഘടന ആവശ്യമുന്നയിച്ചു. ദേശീയ ചെയര്മാന് പ്രൊഫസര്‍ പുന്നയ്ക്കല്‍ നാരായണന് ഉദ്ഘാടനം ചെയ്തു. അഡ്വ. സി.വി ആന്റണി അധ്യക്ഷനായി. കെ.എ ഗോവിന്ദന്, ജോര്‍ജ് തോമാസ്, കുറ്റിപ്പുഴ രവി, ക്യാപ്റ്റന്‍ ടി.രാധാകൃഷ്ണന്, തൃശൂര്‍ രാമകൃഷ്ണന്, പി.കെ സൗദാമിനി, ശ്രീദേവി അമ്പലപുരം, ഉഷാ രാമചന്ദ്രന്, കെ.ഗോവിന്ദന് കുട്ടി, എച്ച്.വി കുറുപ്പ്, ടി.എന്‍ രാമദാസ്, പി.വി രാമന് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."