വയോധികന്റെ ദുരൂഹമരണം; കര്‍സേവകന്‍ അറസ്റ്റില്‍
അരിമ്പൂര്‍: വയോധികന്റെ ദുരൂഹമരണം കൊലപാതകമെന്ന് തെളിഞ്ഞു. കര്‍ സേവകന്‍ അറസ്റ്റില്‍. തൃശൂര്‍ ചെമ്പൂതറ സ്വദേശി വെളക്കത്ര ശങ്കുരു(66)വിന്റെ മൃതദേഹം അരിമ്പൂരിലെ വിളക്കുമാടത്തെ ആളൊഴിഞ്ഞ പറമ്പില്‍ വ്യാഴാഴ്ച രാവിലെ കണ്ടെത്തിയിരുന്നു.ഇത് കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് അരിമ്പൂര്‍ സ്വദേശി ചുള്ളിയില്‍ സത്യന്‍ (43) നെ ചേര്‍പ്പ് സി.ഐ പി.കെ മനോജ്കുമാര്‍ അറസ്റ്റ് ചെയ്തു.
ബാബരി മസ്ജിദ് തകര്‍ക്കുന്നതിനായി അരിമ്പൂരില്‍ നിന്ന് പോയ ഏക കര്‍സേവകനാണ് പ്രതി. ബുധനാഴ്ച രാവിലെ അരിമ്പൂരില്‍ പോത്തോട്ട വേല കാണുവാന്‍ വെളുത്തൂരിലെ ഭരതന്‍ പടിയിലെ സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു ശങ്കുരു. വേല കണ്ട് കോഴിയിറച്ചിയും വാങ്ങിവരാമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ശങ്കുരുവിന്റെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. സത്യന്‍ തന്ത്രപൂര്‍വ്വം ശങ്കുരുവിനെ സല്‍ക്കരിച്ച് രാത്രിയില്‍ ആളൊഴിഞ്ഞ പറമ്പിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും എതിര്‍ത്തപ്പോള്‍ മര്‍ദ്ദിക്കുകയും വായ പൊത്തിപിടിച്ച് ശ്വസം മുട്ടിച്ച് കൊലപ്പെടുത്തുരമായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിക്കും: വിദ്യാഭ്യാസമന്ത്രി
തൃശൂര്‍: സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തിന്റെ മാതൃകയില്‍ സംസ്ഥാനത്ത് അടുത്ത മാസം മുതല്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് തുടക്കം കുറിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.
സംഗീത നാടക അക്കാദമി റീജിയണല്‍ തിയറ്ററില്‍ ബി.ആര്‍.സി പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ-വിദ്യാഭ്യാസ-സാമൂഹ്യ രംഗങ്ങളില്‍ കേരളം കൈവരിച്ച നേട്ടം നിലനിര്‍ത്തണമെങ്കില്‍ പൊതു വിദ്യാഭ്യാസ രംഗം സംരക്ഷിക്കപ്പെടണം. ശിശുമരണക്കുറവ്, സ്ത്രീ സാക്ഷരത, ആയുര്‍ദൈര്‍ഘ്യം എന്നിവയില്‍ കേരളത്തിന് നേട്ടം കെവരിക്കാനായത് പൊതു ബോധത്തിലൂന്നിയ വിദ്യാഭ്യാസം കൊണ്ടാണ്. അതുപോലെ പ്രൈമറി വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റം വരുത്തി സാമൂഹ്യ ബോധമുളള തലമുറയെ വാര്‍ത്തെടുക്കുന്നതിന് അധ്യാപകര്‍ ശ്രമിക്കണം.
അഞ്ച് വര്‍ഷത്തിനുളളില്‍ പൊതു വിദ്യാഭ്യാസം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും. സ്മാര്‍ട്ട് ക്ലാസ്സുകളില്‍ ഇ-ടെക്സ്റ്റ് ബുക്ക് സാങ്കേതിക വിദ്യ ഉള്‍പ്പെടെയുളള ആധുനിക സംവിധാനമൊരുക്കും. ഇതിന് അധ്യാപകരുടെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ അധ്യക്ഷനായി. സി.എന്‍ ജയദേവന്‍ എം.പി, മേയര്‍ അജിത ജയരാജന്‍, എസ്.എസ്.എ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ.പി കുട്ടികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."