HOME
DETAILS
MAL
എറണാകുളം മെഡിക്കല്‍ കോളജിലെ രോഗികള്‍ക്ക് പാലും ബ്രെഡ്ഡും നല്‍കും
backup
October 02 2016 | 02:10 AM
കൊച്ചി: സര്‍ക്കാര്‍ ഏറ്റെടുത്ത എറണാകുളം മെഡിക്കല്‍ കോളജിലെ പാവപ്പെട്ട രോഗികള്‍ക്ക് പാലും ബ്രെഡ്ഡും നല്കാന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഡയറക്ടര്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ (ഡിഎംഇ) നിര്‍ദ്ദേശം നല്കി.
എറണാകുളം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഇത്തരം സൗകര്യങ്ങള്‍ ഇവിടുത്തെ രോഗികള്‍ക്ക് ലഭ്യമായിരുന്നില്ല. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."