HOME
DETAILS
MAL
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അനുമതി
backup
October 02 2016 | 02:10 AM
കാക്കനാട്: ജില്ലാ പഞ്ചായത്തിന് പുറമെ ജില്ലയിലെ 111 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചു. ഇവക്കെല്ലാംകൂടി 17,281 പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്. 1031.51 കോടി രൂപയാണ് ചെലവഴിക്കുക. 82 ഗ്രാമപഞ്ചായത്തുകള്‍, 14 ബ്ലോക്ക് പഞ്ചായത്തുകള്‍, 13 മുന്‍സിപ്പാലിറ്റികള്‍, കൊച്ചി കോര്പ്പറേഷന് എന്നിവിടങ്ങളിലെ പദ്ധതികള്‍ക്കാണ് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചിത്. ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ജില്ലാ ആസൂത്രണ സമിതി ചെയര്മാന് കൂടിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പ്ലാനിങ് ഓഫീസര്‍ സാലി ജോസഫ്, വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്മാര് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."