ഗാന്ധി ജയന്തി: ജില്ലയില്‍ ശുചീകരണ പരിപാടികള്‍
കൊച്ചി: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബര്‍ രണ്ടു മുതല്‍ ഏഴു വരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വമിഷന്‍, എന്നീ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങള്‍, പൊതുസ്ഥലങ്ങള്‍, എന്നിവിടങ്ങളില്‍ ശുചീകരണ ശുചീകരണ പ്രവര്‍ത്തനങ്ങളും ബോധവത്കരണ പരിപാടികളും നടത്തും.
ഒക്ടോബര്‍ രണ്ടു മുതല്‍ അഞ്ചു വരെ വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ആറു മുതല്‍ ഏഴു വരെ കുടിവെള്ള സ്രോതസ്സുകളുടെയും, കുടിവെള്ള സംഭരണികളുടെയും സുരക്ഷിത്വത്തെകുറിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങളും, ക്ലോറിനേഷനും സംഘടിപ്പിക്കും. വിവിധ തലങ്ങളില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ ഓഫീസര്‍മാര്‍ ശുചീകരണപരിപാടി നടത്തുക.
ഗാന്ധി ജയന്തിയുടെ ഭാഗവുമായി എറണാകുളം ജനറല്‍ ആശുപത്രി, ഗവ. നേഴ്‌സിങ് സ്‌കൂള്‍, സന്നദ്ധ സംഘടനയായ ഫസ്റ്റ് എയ്ഡ് എന്നിവര്‍ ചേര്‍ന്ന് ഒക്ടോബര്‍ രണ്ടിന് ആശുപത്രി പരിസരം ശുചീകരിക്കും.
ആശുപത്രി ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."