വിമതര്‍ ആയുധം ഉപേക്ഷിക്കുന്നത് വരെ യമനില്‍ സമാധാനം സാധ്യമല്ലെന്ന് സഊദി സൈനിക മേധാവി
ജിദ്ദ: ഹൂതികള്‍ ആയുധം ഉപേക്ഷിക്കുന്നതുവരെ യമനില്‍ സമാധാനം സാധ്യമല്ലെന്ന് സഊദി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ അഹമദ് അല്‍ അസീരി. സായുധരായ ഹൂതികള്‍ പിന്മാറാതെ സമാധാന കരാറിന് ഒരുക്കമല്ലെന്നും അദ്ദേഹം പറഞ്ഞു.
സഊദി അതിര്‍ത്തിയില്‍ വെടിനിര്‍ത്തലിന് സന്നദ്ധമാണെന്ന് ഹൂതികള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇറാന്റെ പിന്തുണയുളള ഹൂതികളുമായി വെടിനിര്‍ത്തലിന് സഖ്യസേന ഒരുക്കമല്ല. ഹൂതികള്‍ ആയുധം ഉപേക്ഷിക്കുക മാത്രമാണ് യമനില്‍ സമാധാനം പുന:സ്ഥാപിക്കാനുളള മാര്‍ഗമെന്നും അഹമദ് അല്‍ അസീരി പറഞ്ഞു.
യമനിലെ നിയമാനുസൃത സര്‍ക്കാരിനെ അനുകൂലിക്കുന്ന സേന ഓരോ ദിവസവും തലസ്ഥാനമായ സനായോട് അടുക്കുകയാണ്. ഇക്കാര്യത്തില്‍ സുപ്രധാന പങ്ക് സഖ്യസേനയ്ക്കില്ലെന്നും എന്നാല്‍ യമന്‍ സേനയ്ക്ക് വേണ്ട സഹായം നല്‍കുമെന്നും അഹമദ് അല്‍ അസീരി സൂചിപ്പിച്ചു.
വന്‍ സൈനിക വ്യൂഹത്തെ യമനിലേക്ക് അയക്കുന്നത് അവിടുത്തെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും അസീരി വ്യക്തമാക്കി. ഇറാനാണ് ഹൂതികള്‍ക്ക് ആയുധം ഉള്‍പ്പെടെയുളളവ നല്‍കി സഹായിക്കുന്നതെന്നും ഇതിന് നിരവധി തെളിവുകളുണ്ടെന്നും അഹമദ് അല്‍ അസീരി കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."