വനനശീകരണം; പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉപാവസവും ഫോട്ടോ പ്രദര്‍ശനവും നടത്തി
മാനന്തവാടി: പരിസ്ഥിതി പ്രവര്‍ത്തകര്‍ ഗാന്ധി പാര്‍ക്കില്‍ ഉപവാസവും ഫോട്ടോ പ്രദര്‍ശനവും നടത്തി. വടക്കേ വയനാട് വനം ഡിവിഷനിലെ വനനശീകരണത്തിന് കാരണമാകുന്ന പദ്ധതികള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വനനശീകരണവിരുദ്ധ സമിതിയുടെ നേതൃത്വത്തിലായിരുന്നു ഉപവാസവും ചിത്രപ്രദര്‍ശനവും. രാവിലെ ഒന്‍പതിന് ആരംഭിച്ച ഉപവാസം വൈകിട്ട് അഞ്ചുവരെ നീണ്ടു. വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രവര്‍ത്തകന്‍ ബാബു മൈലമ്പാടി ഉദ്ഘാടനം ചെയ്തു. വനനശീകരണവിരുദ്ധ സമിതി കണ്‍വീനര്‍ എം.ഗംഗാധരന്‍ അധ്യക്ഷനായി.
തോമസ് അമ്പലവയല്‍, സണ്ണി പടിഞ്ഞാറത്തറ, ധര്‍മരാജ്, ജേക്കബ്ബ്, അജി കൊളോണിയ, ലതീഷ് പ്രഭാകര്‍, മനോജ്, രജീഷ് സംസാരിച്ചു. എന്‍ ബാദുഷ, സണ്ണി പുല്‍പള്ളി എന്നിവര്‍ നേതൃത്വം നല്‍കി. വടക്കേവയനാട് വനം ഡിവിഷനിലെ പരിസ്ഥിതിലോല പ്രദേശങ്ങളായ ബ്രഹ്മിരിയിലും മുനീശ്വരന്‍മുടിയിലും ടൂറിസം വികസനത്തിന്റെ മറവില്‍ റോഡും കെട്ടിടങ്ങളും കോട്ടേജുകളും നിര്‍മിച്ചു. ഇതിനെതിരേ പരിസ്ഥിതി സംഘടനകള്‍ സംസ്ഥാന വനം-വന്യജീവി വകുപ്പ് മേധാവികള്‍ക്ക് നല്‍കിയ നിവേദനങ്ങള്‍ ഫലം ചെയ്യാത്ത സാഹചര്യത്തിലാണ് വനനശീകരണവിരുദ്ധ സമിതി ഉപവാസവും ചിത്രപ്രദര്‍ശനവും ആസൂത്രണം ചെയ്തത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തലപ്പുഴ, പേരിയ, തിരുനെല്ലി, കാട്ടിക്കുളം, ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളിലും ഫോട്ടോ പ്രദര്‍ശനം ഉണ്ടാകും. വനനശീകരണത്തിനെതിരേ ഇവിടങ്ങളില്‍ ഒപ്പുശേഖരണവും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."