ഇന്ന് സി.എസ്.ഡി.എസ് ജില്ലാ ഹര്‍ത്താല്‍
തൊടുപുഴ: സി.എസ്.ഡി.എസ് (ചേരമന്‍ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി) ജില്ലാ കമ്മറ്റി ഇന്ന് ജില്ലാ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
കാഞ്ചിയാര്‍ പേഴുംകണ്ടത്ത് മതാചാരങ്ങളോടെ സംസ്ക്കാരം നടത്തിയ സി എസ് ഡി എസ് അംഗത്തിന്റെ മൃതദേഹം പരാതിയെ തുടര്‍ന്ന് പുറത്തെടുക്കുകയും പിന്നീട് പൊതുശ്മശാനത്തില്‍ കൊണ്ടുപോയി സംസ്ക്കാരിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്.
ഹര്‍ത്താല്‍ വിളംബരം ചെയ്ത് ജില്ലയുടെ വിവിധ മേഖലകളില്‍ സി.എസ്.ഡി.എസ് പ്രവര്‍ത്തകര്‍ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു. തൊടുപുഴയില്‍ നടന്ന പ്രകടനത്തിന് താലൂക്ക് പ്രസിഡന്റ് മനോജ് ആന്റണി, ലീലാമ്മ ബെന്നി, ശാന്തമ്മ സാമുവല്‍, ജോര്‍ജ് സി.ജെ തുടങ്ങിയവര്‍ നേതൃത്വം നല്കി. മങ്ങാട്ടുകവലയില്‍ നിന്നാരംഭിച്ച പ്രകടനം ഗാന്ധി സ്ക്വയറില്‍ സമാപിച്ചു. 250 പ്രവര്‍ത്തകര്‍ പങ്കെടുത്തു.
രാജാക്കാട് നടന്ന യോഗം താലൂക്ക് കമ്മറ്റി അംഗം പി ഐ അനില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ജിജിമോന് തോമസ്, കെ.സി ഷാജി, ഷാജി കൊല്ലംപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."