ദളിത് പീഡനത്തിനെതിരേ മുസ്ലിം ലീഗ് ധര്‍ണ
കാസര്‍കോട്: രാജ്യത്തിന്റെ അടിസ്ഥാന വര്‍ഗത്തെ നിര്‍മാജനം ചെയ്യാനും അടിച്ചമര്‍ത്താനും ശ്രമിക്കുന്ന കേന്ദ്ര, കേരള, സര്‍ക്കാറിന്റെ ഭരണകൂട ഭീകരക്കെതിരേ മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഗാന്ധിജയന്തി ദിനത്തില്‍ പുതിയ ബസ് സ്റ്റന്റ് ഒപ്പ് മര ചുവട്ടില്സംഘടിപ്പിച്ച ധര്‍ണാ സമരം ശ്രദ്ധേയമായി. ചതുര്‍വര്‍ണ സംസ്കാരത്തെ നിലനിര്‍ത്താനും ദളിതരെ ജന്മനാ അധമരാണെന്ന് വരുത്തി തീര്‍ക്കാനും ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഭരണകൂടം തന്നെ പിന്തുണ നല്‍കുന്നത് അപലനീയമാണ്.
രോഹിത് വെമുലമാര്‍ ആത്മഹത്യ ചെയ്യേണ്ടി വരുന്നത് പിന്നോക്ക കാരന് അറിവ് നിഷേധിക്കണമെന്ന പഴയകാല ചിന്താഗതി ചിലരുടെയെങ്കിലും മനസ്സില്‍ ചിതലരിക്കാതെ കിടക്കുന്നതുകൊണ്ടാണെന്ന് സമരം വിളിച്ച് പറഞ്ഞു.
ജീവനോടെ ദളിതര്‍ ചുട്ടുകൊല്ലപ്പെട്ടാലും പട്ടിക്ക് സംഭവിച്ചത് പോലെയെന്ന് കേന്ദ്രം ഭരിക്കുന്നവരും, ഒരു വയസ്സുളള ദളിത് കുട്ടിക്ക് ലോക്കപ്പ് വിധിക്കുന്നത് അവന് പാര്‍ട്ടി ഓഫിസ് ആക്രമിച്ചത് കൊണ്ടാണെന്നും സംസ്ഥാനം ഭരിക്കുന്നവരും പറയുന്നു.
അതുകേട്ട് മൗനം പാലിക്കാന്‍ ഭാരതീയന് മനസ്സില്ലെന്ന പ്രഖ്യാപനമാണ് സമരം കൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് സമരത്തിനു നേതൃത്വം നല്കിയ നേതാക്കള്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉല്‍ഘാടനംചെയ്തു. പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്, സി.ടി അഹമ്മദലി, എ അബ്ദുള്‍ റഹ്മാന്, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, കല്ലട്ര മാഹിന്‍ ഹാജി, കെ.എം ശംസുദ്ദീന്‍ ഹാജി, കെ.ഇ.എ ബക്കര്‍, എം അബ്ദുല്ല മുഗു, പുണ്ടരികാക്ഷ, അഷറഫ് എടനീര്‍, ബഷീര്‍ വെളളിക്കോത്ത്, സദാനന്ദന് വി, രാജുകലാഭവന്, വേലായുധന്, കല്ലട്ര അബ്ദുള്‍ ഖാദര്‍ , സി.എച്ച് മുഹമ്മദ് കുഞ്ഞി, എ.ബി ശാഫി, ബിഫാത്തിമ ഇബ്രാഹിം, ഖാദര്‍ ഹാജി ചെങ്കള, മൊയ്തീന് കൊല്ലമ്പാടി, അബദുല്ലകുഞ്ഞി ചെര്‍ക്കള തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."