കടലാമയുടെ രക്ഷയ്ക്ക് മണല്ശില്പം
കണ്ണൂര്‍: ലോക വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ മലബാര്‍ അവേര്‍ണസ് ആന്റ് റസ്ക്യൂ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫും (മാര്‍ക്ക്), കണ്ണൂര്‍ സോഷ്യല്‍ ഫോറസ്ട്രിയും സംയുക്തമായി പയ്യാമ്പലം കടപ്പുറത്ത് കടലാമയുടെ മണല്‍ ശില്‍പ്പമൊരുക്കി. ശില്‍പ്പി ഷൈജു കണ്ണനും മാര്‍ക്കിന്റെ പ്രവര്‍ത്തകരും ചേര്‍ന്നാണ് ശില്‍പ്പം തയാറാക്കിയത്. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലി നിര്‍വഹിച്ചു. വലയടക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലിലും തീരപ്രദേശങ്ങളിലും തള്ളുന്നത് കടലാമയുടെ വംശനാശത്തിന് ഭീഷണിയാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളെ ബോധവത്കരിക്കുക കൂടിയായിരുന്ന ശില്പത്തിന്റെ ലക്ഷ്യം.
ശില്പം ഒരുക്കുന്നതിനു മുന്നോടിയായി കടപ്പുറത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. ഫോറസ്റ്റ് അസി.കണ്‍സര്‍വേറ്റര്‍ പി. ബിജു, ആഷ്ലി ജോസ്, റോഷ്നാഥ് രമേശ്, രാജീഷ് തളാപ്പ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."