അന്താരാഷ്ട്ര പയര്‍വര്‍ഗ വര്‍ഷാചരണം സംഘടിപ്പിച്ചു
തളിപ്പറമ്പ് : ചവനപ്പുഴ പി.വി കൃഷ്ണന് നമ്പ്യാര്‍ സ്മാരക ഗവ.എല്‍.പി സ്കൂളില്‍ അന്താരാഷ്ട്ര പയര്‍വര്‍ഗ വര്‍ഷാചരണവും ബോധവല്‍ക്കരണ ക്ലാസും ഭക്ഷ്യമേളയും സംഘടിപ്പിച്ചു. തനതു ഭക്ഷ്യ സംസ്കാരത്തില്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ക്കുള്ള പ്രാധാന്യം ബോധ്യപ്പെടുത്തുക, സംരക്ഷിക്കുക എന്നീ ലക്ഷ്യവുമായി സംഘടിപ്പിച്ച പരിപാടിയില്‍ 16 ഇനം പയറുകള്‍ കൊണ്ട് ഒരുക്കിയ കളം ശ്രദ്ധേയമായി.
പയര്‍, ബീന്‍സ്, അവരപ്പയര്,വാളന്‍പയര്‍ തുടങ്ങിയ കാര്‍ഷിക ഉല്പന്നങ്ങളും, കടല, തുവര, നിലക്കടല, ചെറുപയര്‍ തുടങ്ങി മുപ്പതോളം പയര്ഇനങ്ങളുടെ പ്രദര്‍ശനവും മുതിരപ്പായസം, തുവരപ്പായസം, ചെറുപയര്‍ അട തുടങ്ങിയ 56 ഇനം പയര്‍ വര്ഗങ്ങള്ക്കൊണ്ടുണ്ടാക്കിയ ഭക്ഷ്യഉല്പന്നങ്ങളുടെ മേളയും സംഘടിപ്പിച്ചു. കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജാനകി ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ പി ലക്ഷ്മണന് അധ്യക്ഷനായി. ഡോ.ശ്രീദേവി ക്ലാസെടുത്തു. കെ.വി ബാലന് മാസ്റ്റര്‍, നിഷ എം നായര്‍, കെ രാജു, എ ബാലന്, ആര്.കെ ഗംഗാധരന്, ഒ രജനി സംസാരിച്ചു. പ്രധാനധ്യാപിക എം രേണുക സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ സൗമിനി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."