മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്; ബാങ്ക് അപ്രൈസര്‍ അറസ്റ്റില്‍
.
മെഡിക്കല്‍കോളജ്: ബാങ്ക് ഇടപാടുകാര്‍ പണയംവയ്ക്കാന്‍ കൊണ്ടുവരുന്ന ആഭരണങ്ങളുടെ തൂക്കവും ഗുണനിലവാരവും പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കമ്മിഷന്‍ വ്യവസ്ഥയില്‍ ജോലിനോക്കിവന്നയാള്‍ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പു നടത്തിയതിനു അറസ്റ്റില്‍.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ഉള്ളൂര്‍ ബ്രാഞ്ചിലെ അപ്രൈസര്‍ ചെന്തിട്ട സ്വദേശി പളനിയപ്പന്‍ ആണ് അറസ്റ്റിലായത്. ഇടപാടുകാരുടെ പേരുകളില്‍ റോള്‍ഡ്‌ഗോള്‍ഡ് ആഭരണങ്ങള്‍, അസ്സല്‍ സ്വര്‍ണ്ണാഭരണങ്ങളാണെന്നു ഗോള്‍ഡ്‌ലോണ്‍ അപേക്ഷയില്‍ സര്‍ട്ടിഫൈ ചെയ്ത് പണയംവച്ചാണ് പ്രതി പണം തട്ടിയിരുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഇയാള്‍ തട്ടിപ്പു നടത്തി വരികയായിരുന്നു. 30 ഓളം ഇടപാടുകാരുടെ പേരില്‍ 85 ഓളം ലോണുകളിലായി 150 പവന്‍ തൂക്കം വരുന്ന റോള്‍ഡ് ഗോള്‍ഡ് ആഭരണങ്ങളാണ് ഒറിജിനല്‍ സ്വര്‍ണ്ണാഭരണങ്ങളാണെന്ന വ്യാജേന പണയംവച്ച് 28 ലക്ഷം രൂപ തട്ടിയെടുത്തത്.
കഴക്കൂട്ടം സൈബര്‍ സിറ്റി സബ് ഡിവിഷന്‍ എ.സി പ്രമോദ്കുമാറിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍കോളജ് സി.ഐ സി. ബിനുകുമാര്‍, എസ്.ഐ ബിജോയി, എസ്.സി.പി.ഒമാരായ ജയശങ്കര്‍, ജയകുമാര്‍, സി.പി.ഒ അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഉള്ളൂര്‍ ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."