HOME
DETAILS
MAL
പഴകിയ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തു
backup
October 02 2016 | 21:10 PM
കോവളം: തിരുവല്ലത്ത് ഹോട്ടലുകളിലും തട്ടുകടകളിലും നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തു.
വെള്ളിയാഴ്ച രാവിലെ 8 മണിയോടെ തിരുവല്ലം ജങ്ഷന്, വേങ്കറ,തിരുവല്ലം ഗവ. എല്‍.പി.എസ്. തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ മാംസങ്ങള്‍, സമോസ, പഴകിയ എണ്ണകള്‍, എന്നിവ കണ്ടെടുത്തു.
പ്രദേശത്ത് പഴകിയ ആഹാര സാധനങ്ങള്‍ വില്‍ക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവ നടത്തുന്ന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പരിശോധന വരും ദിവസങ്ങളിലും ഉണ്ടാകുമെന്നും സോണല്‍ ഓഫീസ് ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."