ശുചീകരണ പ്രവര്‍ത്തനം നടത്തി
പേരൂര്‍ക്കട: ഗാന്ധിജയന്തിയോടനുബന്ധിച്ച് മഹിളാമോര്‍ച്ച വട്ടിയൂക്കാവ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഊളമ്പാറ മാനസികാരോഗ്യകേന്ദ്രത്തിന്റെ പരിസരം ശുചീകരിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്, ജില്ലാ സെക്രട്ടറി അഞ്ജന, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ശിവശങ്കരന്‍ നായര്‍, ചിത്രാലയം രാധാകൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്‍, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഷീജ കുടപ്പനക്കുന്ന്, സജിത, മധുസൂദനന്‍ നായര്‍, രതീഷ്, പ്രേമകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കോവളം: ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി വെങ്ങാനൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ അഭിമുഖ്യത്തില്‍ വിഴിഞ്ഞം ആശുപത്രിയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. കോളിയൂര്‍ ദിവാകരന്‍ നായര്‍ ഉീ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫിസര്‍ വര്‍ഷിത ഗുണസെല്‍വി ,ജോയി, ഉച്ചക്കട സുരേഷ്, മംഗലത്തുകോണം തുളസീധരന്‍, പനങ്ങോട് സുജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
പേരൂര്‍ക്കട: ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗവ. ജി.ജി.എച്ച്.എസ്.എസ്സിലെ സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റ്‌സ്, നാഷണല്‍ സര്‍വീസ് സ്‌കീം, സൗഹൃദാ ക്ലബ് എന്നിവര്‍ ചേര്‍ന്ന് പേരൂര്‍ക്കട ഗവ. മോഡല്‍ ആശുപത്രിയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. പ്രധാനാധ്യാപിക മീന, പി.ടി.എ പ്രസിഡന്റ് നിസാര്‍, വൈസ്പ്രസിഡന്റ് ബിന്ദു, പേരൂര്‍ക്കട സ്റ്റേഷന്‍ ജി.എസ്.ഐ പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി. അധ്യാപകരായ സുജാ തോമസ്, ഷാനവാസ്, ഗീതാകുമാരി, ലത്തീഫ, പൊലിസുകാരായ ശ്രീകുമാര്‍, വിനോദ്, വിമല്‍, സംഗീത തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."