HOME
DETAILS

തമിഴ്‌നാട്ടില്‍നിന്നും ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കള്ളക്കടത്തുറാക്കറ്റുകള്‍ സജീവമാകുന്നു

  
backup
October 02 2016 | 21:10 PM

%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-2



ഒലവക്കോട്: അയല്‍സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ട്രെയിന്‍ വഴിയുള്ള കള്ളക്കടത്തുകള്‍ സജീവമാകുമ്പോഴും പരിശോധനകള്‍ പ്രഹസനമാകുന്നു. റേഷനരി മുതല്‍ സ്വര്‍ണ്ണക്കട്ടികള്‍ വരെ കടത്തില്‍പെടും. നികുതി വെട്ടിച്ചും കടത്തുകൂലി നല്‍കാതെയുമുള്ള ഇത്തരം കടത്തുകള്‍ക്ക് ഉദ്യോഗസ്ഥരുടെ ഒത്താശകളുണ്ടെന്നാണ് ആരോപണം.
ഇലക്‌ട്രോണിക്‌സ് -ഇലക്ട്രിക് ഉപകരണങ്ങള്‍, റേഷനരി, സ്വര്‍ണം, പാത്രങ്ങള്‍, തുണിത്തരങ്ങള്‍, പലചരക്ക് തുടങ്ങി തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിദിനം കേരളത്തിലേക്കെത്തുന്നത് കോടികളുടെ ഉത്പന്നങ്ങളാണ്. അതിര്‍ത്തി കടന്നെത്തുന്ന ഇത്തരം കടത്തുല്പന്നങ്ങള്‍  പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍ എന്നീ സ്റ്റേഷനുകള്‍ വഴി തൃശ്ശൂര്‍ എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലേക്കാണ് വ്യാപാരികള്‍ കൊണ്ടുപോകുന്നത്. ഇതിനു പുറമെ നിരോധിത പുകയില ഉത്പന്നങ്ങളും കഞ്ചാവും എത്തുന്നുണ്ട്. പാസഞ്ചര്‍, എക്‌സ്പ്രസ് ട്രെയിനുകളില്‍ യാത്രക്കാര്‍ സഞ്ചരിക്കുന്ന കമ്പാര്‍ട്ടുമെന്റുകളിലാണ് ഇത്തരം സാധനങ്ങള്‍ കടത്തുന്നത്.
 നികുതിയും കടത്തുകൂലിയുമില്ലാതെ കുറഞ്ഞ വിലയ്ക്കു കൊണ്ടുവരുന്ന ഇലക്ട്രിക്ക് - ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ സംസ്ഥാനത്ത് വന്‍വിലയ്ക്കാണ് വ്യാപാരികള്‍ വിറ്റഴിക്കുന്നത്. ട്രെയിന്‍ വഴിയുള്ള ഇത്തരം കടത്തുകളില്‍ തമിഴ്‌നാടിന്റെ വിവധഭാഗങ്ങളില്‍ തന്നെ സ്ഥിരം ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കേരളത്തില്‍ നിന്നുമെത്തുന്നവര്‍ക്ക് മിക്ക റെയില്‍വേ സ്‌റ്റേഷനുകളിലും കടത്തുസാധനങ്ങള്‍ ട്രെയിനില്‍ വരെ എത്തിക്കാനുള്ള ഏജന്റുമാഫിയകള്‍ തന്നെ പൊള്ളാച്ചി, കോയമ്പത്തൂര്‍, ഈറോഡ്, സേലം മേഖലകളില്‍ തമ്പടിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് മിക്ക സ്‌റ്റേഷനുകളിലെയും റെയില്‍വേ സംരക്ഷണ സേന (ആര്‍.പി.എഫ്), ടിക്കറ്റ് പരിശോധകര്‍, റെയില്‍വേ പൊലിസ് എന്നിവരുമായുള്ള അടുത്ത ബന്ധമാണ് അനുദിനം വര്‍ധിക്കുന്ന കള്ളക്കടത്തുകള്‍ സൂചിപ്പിക്കുന്നത്.
ഇടയ്ക്കിടെ വ്യാപാരികളുടെ സ്‌പെഷല്‍ സമ്മാനങ്ങള്‍ ഉദ്യോഗസ്ഥ ഏജന്റുമാര്‍ക്ക് നല്‍കുന്നതും കടത്തുകള്‍ക്ക് പ്രോത്സാഹനമാകുന്നു. പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലേക്കാണ് കൂടുതലായും തമിഴ്‌നാട്ടില്‍ നിന്നും ഇത്തരം ഉത്പന്നങ്ങള്‍ കള്ളക്കടത്തായി പ്രതിദിനം ഒഴുകുന്നത്. കോയമ്പത്തൂരില്‍ നിന്നും പുറപ്പെടുന്ന മംഗലാപുരം, കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട് പാസഞ്ചറുകള്‍ക്കു പുറമെ ഈറോഡ്, ട്രിച്ചി ഭാഗത്തു നിന്നും വരുന്ന പാസഞ്ചറുകളുമാണ് കൂടുതലും കടത്തുകാര്‍ ആശ്രയിക്കുന്നത്.
നികുതി വെട്ടിപ്പിലൂടെ വന്‍ലാഭം കൊയ്യുമെന്നതിനാലാണ് ഇടത്തരം - ചെറുകിട കച്ചവടക്കാര്‍ പോലും അനുദിനം ഇത്തരം കള്ളക്കടത്തിനെ അവലംബിക്കുന്നത്. ഇത്തരം കള്ളക്കടത്തുകളില്‍ കമ്മീഷന്‍ ഇനത്തിലും ശബളമായും ലക്ഷങ്ങള്‍ കൊയ്യുന്ന ഏജന്റുമാരില്‍ സ്ത്രീകളും വിദ്യാര്‍ത്ഥികളും വരെ ഉള്‍പ്പെടുന്നു. ജില്ലയില്‍ നിന്നും രാവിലെ കോളജിലേക്കു പോകുന്ന യുവാക്കളും ഇത്തരം കടത്തിന്റെ മറ്റൊരു കാരിയര്‍മാരാണ്.
തമിഴ്‌നാട്ടില്‍ നിന്നുമുള്ള  ഉത്പന്നങ്ങള്‍ കേരളത്തിലെത്തിച്ച് പ്രമുഖ കമ്പനികളുടെ ബ്രാന്‍ഡ് നെയിംസ്റ്റിക്കറുകളും, ഹോളോഗ്രാമും പതിച്ച് തവണ വ്യവസ്ഥയില്‍ നല്‍കുന്ന സംഘങ്ങളും വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമെ കോയമ്പത്തൂര്‍ - പൊള്ളാച്ചി മേഖലകളില്‍ ഏതു ബ്രാന്‍ഡിലുള്ള ഇലക്ട്രിക്കല്‍ - ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന സംഘങ്ങളും അനധികൃത കമ്പനികളും പ്രവര്‍ത്തിക്കുന്നതും ഇത്തരക്കാര്‍ക്ക് പ്രോത്സാഹനമാണ്.
അകത്ത് ഡ്യൂപ്ലിക്കേറ്റ് മോട്ടാറുകളും മറ്റു അനുബന്ധസാമഗ്രികളും ഫിറ്റ് ചെയ്ത് കമ്പനിയെന്ന പേരില്‍ അഡ്വാന്‍സ് വാങ്ങി നല്‍കുന്ന സംഘങ്ങള്‍ പിന്നീട് വരാത്തതിനാല്‍ നാളുകള്‍ക്കുശേഷം ഉപകരണങ്ങള്‍ കേടുവന്നാല്‍ ഉടമസ്ഥരുടെ പണം നഷ്ടപ്പെടുന്ന സ്ഥിതിയാണ്. ഇവര്‍ നല്‍കുന്ന വിലാസമോ, നമ്പറോ വ്യാജമായിരിക്കുമെന്നതിനാല്‍ പരാതിയില്ലാതെ ഒഴിഞ്ഞു മാറേണ്ടിവരും.
അടുത്തിടെ ജില്ലയില്‍ നടന്ന റേഷനരിക്കടത്തും മാസങ്ങള്‍ക്കുമുന്‍പ് ഒലവക്കോട്ട് നടന്ന സ്വര്‍ണ്ണക്കടത്തുമെല്ലാം കള്ളക്കടത്തു മാഫിയകളുടെ മികവാണ് കാണിക്കുന്നത്. അഥവാ ഇത്തരം കടത്തുകള്‍ പിടിക്കപ്പെട്ടാല്‍തന്നെ പേരിനൊരു അറസ്റ്റോ പിടിച്ചെടുത്ത തൊണ്ടിമുതലുകള്‍ക്ക് നികുതിപ്പണം വാങ്ങിയും വിട്ടു നല്‍കുന്നതല്ലാതെ ഇത്തരം അനധികൃത കടകത്തുതടയാന്‍ ഇതേ വരെ സര്‍ക്കാര്‍ ഉദ്യേഗതലത്തില്‍ നടപടികളില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago
No Image

വയനാടിന്റെ അഭിമാനം അമന്യ

Kerala
  •  a month ago
No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago