നിയമസഭ സ്തംഭിപ്പിക്കുന്നത് ഭൂഷണമല്ല: കെ.എം മാണി
തൃശൂര്‍: നിയമസഭ സ്ഥിരമായി സതംഭിപ്പിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് കേരള കോണ്‍ഗ്രസ്(എം) ചെയര്മാന് കെ.എം മാണി അഭിപ്രായപ്പെട്ടു. സ്വാശ്രയഫീസ് വര്‍ധനവ് വിഷയത്തിലെ സമരത്തോട് യോജിപ്പാണെങ്കിലും നിയമനിര്‍മാണ സഭയുടെ സമയം അനാവശ്യമായി നഷ്ടപ്പെടുത്തരുതെന്ന് എന്നാണ് കേരള കോണ്‍ഗ്രസിന്റെ അഭിപ്രായം. മുന്നണിയിലുള്ള കേരള കോണ്‍ഗ്രസിനേക്കാള്‍ ഒറ്റക്ക് നില്കുന്ന കേരള കോണ്‍ഗ്രസിനാണ് കൂടുല്‍ കരുത്ത് എന്ന് അദ്ദേഹം ചൂണ്ടികാട്ടി. കേരള കോണ്‍ഗ്രസ്(എം) ജില്ല കണ്‍വെന്‍ഷനില്‍ തൃശൂര്‍ റീജിണല്‍ തീയ്യറ്റില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവര്‍ത്തകരും ഹൈക്കോടതി അഭിഭാഷകരും തമ്മിലുള്ള തല്ക്കം ഒത്ത് തീര്‍പ്പാക്കുന്നതിന് ഹൈക്കോടതി ചീഫ് ജസ്റ്റീസുമായി ചര്‍ച്ച് ചെയ്ത് പരിഹരിക്കുവാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അറിയുവാനുള്ള അവകാശം തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്ന് അദേഹം സൂചിപ്പിച്ചു. കണ്‍വെന്‍ഷനില്‍ ജില്ല പ്രസിഡന്റ് എം.ടി തോമസ് അധ്യക്ഷനായി. വര്‍ക്കിംഗ് ചെയര്മാന് പി.ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ ജോസ്.കെ.മാണി, എം.പി ജോയ് അബ്രഹാം, എം.പി അഡ്വ.തോമസ് ഉണ്ണിയാടന്, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ ബേബി മാത്യു കാവുങ്ങള്‍. സെബാസ്റ്റ്യന്‍ ചൂണ്ടല്‍ തുടങ്ങി പ്രമുഖര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."