ആതുര സേവന രംഗത്ത് എസ്.കെ.എസ്.എസ്.എഫിന്റെ പ്രവര്‍ത്തനം മാതൃകാപരം
കയ്പമംഗലം: ആതുര കാരുണ്യ സേവനരത്ത് എസ്.കെ.എസ്.എസ്.എഫിന്റെയും വിഖായയുടെയും പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ഗാന്ധിജയന്തി ദിനത്തില്‍ പോലും ആശംസകള്‍ കൈമാറി നവ മാധ്യമങ്ങളില്‍ മാത്രം ചടഞ്ഞു കൂടുന്ന യുവതലമുറ എസ്.കെ.എസ്.എസ് എഫിനെ മാതൃകയാക്കണമെന്നും കയ്പമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് അഭിപ്രായപ്പെട്ടു. കയ്പമംഗലം മേഖല വിഖായ കമ്മിറ്റി സംഘടിപ്പിച്ച സഹചാരി സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രഭാതം ജില്ലാ കോര്‍ഡിനേറ്റര്‍ സി.എച്ച്.എം െൈഫസല്‍ ബദ്‌രി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ ശോഭാ സുബിന്‍, ആതുരസേവന രംഗത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ച ലൈഫ് ഗാര്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകരെ എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ശറഫുദ്ധീന്‍ മൗലവി ആദരിച്ചു. പി.എ സെയ്തുമുഹമ്മദ് ഹാജി, ഉവൈസ് ആലുവ, എസ് കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദരി, വിഖായ ജില്ലാ ചെയര്‍മാന്‍ സിറാജ് തെന്നല്‍, കണ്‍വീനര്‍ ഷാഹുല്‍ പഴുന്നാന, ഹുസൈന്‍ തങ്ങള്‍, മജീദ് മുസ്‌ലിയാര്‍, റഷീദ് മൂന്ന്പീടിക എന്നിവര്‍ സംസാരിച്ചു. സയ്യിദ് നജീബ് തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.വിഖായ മേഖല ചെയര്‍മാന്‍ തൗഫീഖ് വാഫി സ്വാഗതവും, കണ്‍വീനര്‍ ശുഹൈബ് ടി.എ നന്ദിയും രേഖപ്പെടുത്തി.
ദേശമംഗലം: ദേശമംഗലം സഹചാരി സെന്ററിന്റെ ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗവും എസ്.എം.എഫ് ജില്ലാ പ്രസിഡന്റുമായ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ നിര്‍വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം മുഖ്യപ്രഭാഷണം നടത്തി. ടി.എസ് മമ്മി, ബാദുഷ അന്‍വരി, കെ.എ മുഈനുദ്ദീന്‍, ഷാഹിദ് കോയ തങ്ങള്‍, വി.കെ മുഹമ്മദ്, എം.എം അബ്ദുള്‍ സലാം, കെ.ഇ ഇസ്മയില്‍, ഹംസ ലത്തീഫി എന്നിവര്‍ പ്രസംഗിച്ചു. ആരോഗ്യകാരുണ്യ ജന സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കാറാത്ത് അരവിന്ദാക്ഷന്‍, കാരയില്‍ ശശി, കുഞ്ഞാള തച്ചോത്ത് എന്നിവരെ ആദരിച്ചു. പഠന വൈകല്യമുള്ള കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."