HOME
DETAILS
MAL
രാഷ്ട്രപതി ഭരണം: ജന്ദര്‍ മന്ദറില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ ധര്‍ണ
backup
May 06 2016 | 07:05 AM
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും രാഷ്ട്രപതി ഭരണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡല്‍ഹി ജന്ദര്‍ മന്ദറില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. 'ജനാധിപത്യത്തെ രക്ഷിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ധര്‍ണ സംഘടിപ്പിച്ചത്. അല്‍പസമയത്തിനുശേഷം ഇതേ ആവശ്യമുന്നയിച്ച് പാര്‍ലമെന്റ് മാര്‍ച്ചും നടത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മാര്‍ച്ചില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാനും പീഢിപ്പിക്കാനുമുള്ള ശ്രമത്തെ ചെറുക്കുമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. അരുണാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ഇതിനകം രാഷ്ട്രപതി ഭരണം നടപ്പിലാക്കി. ഇനി ഹിമാചല്‍പ്രദേശിലും രാഷ്ട്രപതി ഭരണം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാറെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
അതേ സമയം അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടപാടുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയില്‍ പ്രതിഷേധിച്ചും കോണ്‍ഗ്രസിനുള്ള പങ്ക് പുറത്തുകൊണ്ടുവരാനും വേണ്ടി ബി.ജെ.പിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധ ധര്‍ണ നടത്തി. കോണ്‍ഗ്രസ് രാഷ്ട്രപതി ഭരണവും ബി.ജെ.പി അഗസ്റ്റ വെസ്റ്റ്‌ലാന്റ് വിഷയവും പരസ്പരം ഉന്നയിക്കുമ്പോള്‍ പാര്‍ലമെന്റിനകവും പുറവും ഒരു പോലെ പ്രക്ഷുബ്ധമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."