ശമ്പളം മുടങ്ങിയതോടെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്
എടപ്പാള്‍: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം മുടങ്ങിയതോടെ ജീവനക്കാര്‍ ഇന്ന് മുതല്‍ സമരത്തിലേക്ക്. കഴിഞ്ഞ മുപ്പതിന് നല്‍കേണ്ട ശമ്പളമാണ് ദിവസങ്ങള്‍ പിന്നിട്ടിട്ടും വിതരണം ചെയ്യാത്തത്. വിതരണം ചെയ്യാനുള്ള പണം സര്‍ക്കാറില്‍ നിന്നും ലഭിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കഴിഞ്ഞ മാസങ്ങളിലെല്ലാം വിവിധയിടങ്ങളില്‍ നിന്നും വായ്പയെടുത്താണ് ശമ്പളം നല്‍കിയിരുന്നത്. ഈ മാസം വായ്പകള്‍ ലഭിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി. എന്നാല്‍ കെ.എസ്.ആര്‍.ടി.സി ജനറല്‍ മേനേജര്‍ സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് മടങ്ങി പോയതും എംഡിയെ മാറ്റുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇനിയും തീരുമാനമെടുക്കാത്തതുമാണ് പ്രശ്‌നം രൂക്ഷമാക്കിയതെന്ന് പറയുന്നു.
കെ.എസ്.ആര്‍.ടി.സി നവീകരിക്കുന്നതിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥരെ മാറ്റുമെന്ന് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ പ്രഖ്യാപിച്ചിരുന്നു. അതേതുടര്‍ന്ന് ഡെപ്യൂട്ടേഷനില്‍ വന്നിരുന്ന ജനറല്‍ മേനേജര്‍ സര്‍ക്കാര്‍ അനുമതിയോടെ കഴിഞ്ഞ മാസം തിരികെ പോയി. എം.ഡിയെ മാറ്റാന്‍ സര്‍ക്കാര്‍ നീക്കം നടത്തിയെങ്കിലും തീരുമാനമാവാത്തതിനാല്‍ നിലവിലെ എംഡിയും നിഷ്‌ക്രിയമായ അവസ്ഥയിലാണ് ഉള്ളത്.
ശമ്പളത്തിന് പുറമേ പെന്‍ഷന്‍ വിതരണവും പ്രതിസന്ധിയിലാണ്. ഒന്നാംതിയതി വിതരം ചെയ്യേണ്ടണ്ട പെന്‍ഷന്‍ ജൂലായില്‍ 23നും ആഗസ്റ്റില്‍ 20നുമാണ് നല്‍കിയത്. സെപ്റ്റംമ്പറില്‍ ഓണമായിരുന്നിട്ടും 15നാണ് വിതരണം ചെയ്തത്. കഴിഞ്ഞ സര്‍ക്കാറി ന്റെ കാലത്ത് പെന്‍ഷന്‍ തുകയുടെ പാതി സര്‍ക്കാര്‍ നല്‍കാമെന്ന് വ്യവസ്ഥയുണ്ടണ്ടാക്കിയിരുന്നു. പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം പെന്‍ഷന്‍ തുക 54 കോടിയായി വര്‍ധിച്ചിരുന്നു. എന്നാല്‍ കൂടിയ പെന്‍ഷന്‍ തുക നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ശമ്പളവും പെന്‍ഷനും കൃത്യമായി നല്‍കുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാര്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ശമ്പളവും പെന്‍ഷനും കൃത്യമായി നല്‍കാത്തത് വിശ്വാസവഞ്ചനയാണെന്നും എല്ലാ യൂനിറ്റുകളിലും ഇന്നുമുതല്‍ ജീവനക്കാര്‍ സത്യാഗ്രഹവും സമരവും നടത്തുമെന്നും ടി.ഡി.എഫ് നേതാവ് ശശിധരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."