മോയിന്‍ കുട്ടി വൈദ്യര് അക്കാദമി ടി.കെ.ഹംസ ചെയര്മാന്, റസാഖ് പയമ്പ്രോട്ട് സെക്രട്ടറി
കൊണ്ടോട്ടി: സാംസ്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊണ്ടോട്ടി മഹാകവി മോയിന്‍ കുട്ടിവൈദ്യര്‍ അക്കാദമി ചെയര്‍മാനായി ടി.കെ.ഹംസയേയും, സെക്രട്ടറിയായി റസാഖ് പയമ്പ്രോട്ടിനേയും തെരഞ്ഞെടുത്തു. ടി.കെ.ഹംസ ഇതു രണ്ടാം തവണയാണ് ചെയര്മാന് സ്ഥാനത്തെത്തുന്നത്.
പത്രപ്രവര്‍ത്തകനും അന്തരിച്ച സിനിമാ തിരക്കഥാകൃത്ത് ടി.എ.റസാഖിന്റെ ഭാര്യാ സഹോദരനുമാണ് റസാഖ് പയമ്പ്രോട്ട്. കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശിയാണ്.
സംഗീത സംവിധായകന് കെ.വി അബൂട്ടിയാണ് വൈസ് ചെയര്മാന്. ഡോ.കെ.കെ അബ്ദുല്‍ സത്താറിനെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. മലപ്പുറം എ.ഡി.എമ്മാണ് ട്രഷറര്‍. മാപ്പിളപ്പാട്ട് രംഗത്ത് നിന്ന് വിളയില്‍ ഫസീല, ബാപ്പുവാവാട്, ബാപ്പുവെളളിപ്പറമ്പ്, ഫൈസല്‍ എളേറ്റില്‍, പക്കര്‍ പന്നൂര്, കാനേഷ് പൂനൂര് തുടങ്ങിയവരും അംഗങ്ങളായിട്ടുണ്ട്.
ഡോ.എം.എന്‍.കാരശ്ശേരി, ഡോ.ഹുസൈന് രണ്ടത്താണി, ഡോ.ഷംഷാദ് ഹുസൈന്, ടി.വി.ഇബ്രാഹീം എം.എല്‍.എ, പുലിക്കോട്ടില്‍ ഹൈദരലി, കെ.പി.സന്തോഷ് തുടങ്ങിയവരാണ് നിര്‍വാഹക സമിതി അംഗങ്ങള്‍. കൊണ്ടോട്ടി നഗരസഭ ചെയര്മാന് സി.കെ.നാടിക്കുട്ടി, കൗണ്‍സിലര്‍മാരായ പി.അബ്ദുറഹിമാന്, അഡ്വ.കെ.കെ.സമദ്, ഗായകന് വി.എം കുട്ടിയുടെ സഹോദരന് പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ തുടങ്ങിയവരും അംഗങ്ങളായിട്ടുണ്ട്.പുതിയ ഭാരവാഹികള്‍ ചൊവ്വാഴ്ച യോഗം ചേര്‍ന്ന് അധികാരമേല്‍ക്കും. സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം സാംസ്കാരിക വകുപ്പിന് കീഴില്‍ പുതിയ കമ്മിറ്റികളെത്തിയിരുന്നെങ്കിലും ചെയര്‍മാനെ കണ്ടെത്തുന്നതിലെ താമസമാണ് മോയിന്‍ കുട്ടി വൈദ്യര് അക്കാദമിയില്‍ പുതിയ കമ്മിറ്റി വൈകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."