HOME
DETAILS
MAL
മികച്ച ബാറ്ററി പവറുള്ള അഞ്ച് ബജറ്റ് ഫോണുകള്‍
backup
May 07 2016 | 04:05 AM
ബാറ്ററിയാണ് സ്മാര്‍ട്ട്‌ഫോണ്‍ യൂസര്‍മാരുടെ ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളി. മര്യാദയ്‌ക്കൊന്ന് ചാറ്റാന്‍ വിചാരിച്ചാല്‍, ഒരു നീളന്‍ വീഡിയോ കാണാമെന്നു വിചാരിച്ചാല്‍, യാത്രയിലാണെങ്കില്‍... ബാറ്ററിയുണ്ടാക്കുന്ന പുകില്‍ പറയേണ്ട. പവര്‍ ബാങ്കുകള്‍ സുലഭമാണെങ്കിലും അതൊന്നും അത്രകണ്ട് ശരിയാവുന്നില്ല, അല്ലേ? ഇവിടെയാണ് ലോങ് ബാറ്ററി ക്വാളിറ്റിയുള്ള മൊബൈല്‍ ഫോണിന് പ്രിയമേറുന്നത്. എന്നാലോ നമ്മുടെ ബജറ്റിനൊതുങ്ങുന്നതാവണം. ബജറ്റിലൊതുങ്ങുന്ന നല്ല ബാറ്ററി ലൈഫുള്ള അഞ്ചു ഫോണുകള്‍ ഇവിടെ പരിചയപ്പെടാം.
Micromax Canvas Juice 4G -- Rs 7,399
ഇന്ത്യന്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ് ബാറ്ററി ലൈഫുള്ള മൊബൈലിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 4,000 എം.എ.എച്ച് ബാറ്ററികളുമായി നിരവധി മോഡലുകള്‍ ഇതിനകം ഇറങ്ങിക്കഴിഞ്ഞു. ഫെബ്രുവരിയില്‍ ലോഞ്ച് ചെയ്ത മൈക്രോമാക്‌സ് കാന്‍വാസ് 4ജി ഇതില്‍ മികച്ചൊരു ഫോണാണ്.
പ്രത്യേകതകള്‍
ഡിസ്‌പ്ലേ: 5 ഇഞ്ച്, 1280X710 റെസല്യൂഷന്‍ 1GHz ക്വാഡ് കോര്‍ പ്രൊസസര്‍ 2 ജി.ബി റാം 8 ജി.ബി സ്റ്റോറേജ് 32 ജി.ബി എക്‌സ്‌റ്റേണല്‍ സ്‌റ്റോറേജ് ഡുവല്‍ സിം 8 എം.പി കാമറ (എല്‍.ഇ.ഡി ഫഌഷ്) 5 എം.പി മുന്‍കാമറ 4ജി, എല്‍.ടി.ഇ, വൈ ഫൈ, ബ്ലൂടൂത്ത്, ജി.പി.എസ് ----------- Huawei Holly 2 Plus -- Rs 8,499 4,000 എം.എ.എച്ച് ബാറ്ററി പവറുള്ള മറ്റൊരു ബജറ്റ് ഫോണാണ് ഹുവായ്‌യുടെ ഓണര്‍ ഹോളി 2 പ്ലസ്. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റം മറ്റൊരു പ്രത്യേകത.പ്രത്യേകതകള്‍
64 ബിറ്റ് ക്വാഡ് കോര്‍ പ്രൊസസര്‍ 2 ജി.ബി റാം 16 ജി.ബി ഇന്റേണല്‍ സ്റ്റോറേജ് മൈക്രോ എസ്.ഡി കാര്‍ഡ് 13 എം.പി കാമറ (എല്‍.ഇ.ഡി ഫഌഷ്) 5 എം.പി മുന്‍ കാമറ 4 ജി, എല്‍.ടി.ഇ, 3 ജി, വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ് ---------- Asus Zenfone Max -- Rs 9,999 തായ്‌വാന്‍ നിര്‍മാതാക്കളായ അസ്യുസില്‍ നിന്നുള്ള മികച്ചൊരു ഫോണാണ് അസ്യുസ് സെന്‍ഫോണ്‍ മാക്‌സ്. 5,000 എം.എ.എച്ച് ബാറ്ററിയാണ് ഇതിന്റെ പ്രധാന പ്രത്യേകത.പ്രത്യേകതകള്‍
5.5 എച്ച്.ഡി ഡിസ്‌പ്ലേ (ഗൊറില്ലാ ഗ്ലാസ്4) (1,280X720 പിക്‌സല്‍ റെസല്യൂഷന്‍) 1.2GHz ക്വാഡ് കോര്‍ 64 ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 410 പ്രൊസസര്‍ 2 ജി.ബി റാം 16 ജി.ബി ഇന്റേണല്‍ മെമ്മറി 64 ജി.ബി വരെ എക്‌സ്റ്റേണല്‍ മെമ്മറി 13 എം.പി കാമറ (എല്‍.ഇ.ഡി ഫഌഷ്) 5 എം.പി മുന്‍കാമറ 4ജി, ആന്‍ഡ്രോയിഡ് 5.0 ലോലിപോപ് ---------- Xiaomi Redmi Note 3 -- Rs 9,998/ Rs 11,998 ബജറ്റ് ഫോണിലൂടെ ഇന്ത്യന്‍ വിപണിയില്‍ നേട്ടമുണ്ടാക്കിയ ഷവോമി ബാറ്ററി ലൈഫുള്ള ഫോണുകള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ട്. 4,050 എം.എ.എച്ച് പവര്‍ ബാറ്ററിയുള്ള റെഡ് മി നോട്ട് 3 ഫോണാണ് ഇപ്പോള്‍ കുതിച്ചുചാട്ടം നടത്തുന്നത്.പ്രത്യേകതകള്‍
5.5 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ (1080X1920) 16 എം.പി കാമറ (എല്‍.ഇ.ഡി ഫഌഷ്) 5 എം.പി മുന്‍കാമറ 2 ജി.ബി റാം, 16 ജി.ബി സ്റ്റോറേജ് (9,999 രൂപ) 3 ജി.ബി റാം, 32 ജി.ബി സ്റ്റോറേജ് (11,999) --------- Gionee M5 Lite -- 11,822 കാണാന്‍ ചെറുതാണെങ്കിലും 4,000 എം.എ.എച്ച് പവറുള്ള ബാറ്ററിയാണ് ജിയോണി എം5 ലൈറ്റ് ഫോണിന്റെ പ്രത്യേക. അമിഗോ യു.ഐയോടു കൂടിയ ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.പ്രത്യേകതകള്‍
5 ഇഞ്ച് (1280X720 പിക്‌സല്‍) ഡിസ്‌പ്ലേ 1.3GHz ക്വാഡ് കോര്‍ മീഡിയാടെക് പ്രൊസസര്‍ 3 ജി.ബി റാം 32 ജി.ബി ഇന്റേണല്‍ മെമ്മറി 128 ജി.ബി വരെ എക്‌സ്റ്റേണല്‍ മെമ്മറി 8 എം.പി കാമറി (എല്‍.ഇ.ഡി ഫഌഷ്) 5 എം.പി മുന്‍കാമറComments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."