HOME
DETAILS

സുനന്ദയുടെ മരണം: പൊലിസ് വീണ്ടും എഫ്.ബി.ഐയുടെ സഹായം തേടി

  
backup
October 03 2016 | 18:10 PM

%e0%b4%b8%e0%b5%81%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b5

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ സുനന്ദാ പുഷകര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ ഡല്‍ഹി പൊലിസ് വീണ്ടും അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയെ സമീപിച്ചു. സുനന്ദയുടെ ആന്തരികാവയവ സാംപിള്‍ പരിശോധിച്ചതിന്റെ ഫലം സംബന്ധിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ തേടിയാണ് ഡല്‍ഹി പൊലിസ് എഫ്.ബി.ഐയെ സമീപിച്ചത്. ഇതുസംബന്ധിച്ച് എഫ്.ബി.ഐക്ക് പൊലിസ് ചോദ്യാവലികളും കൈമാറി. 15 ചോദ്യങ്ങളാണ് സുനന്ദയുടെ ആന്തരികാവയവങ്ങള്‍ പരിശോധിച്ച എഫ്.ബി.ഐ ലാബിലേക്ക് അയച്ചത്. ശരീരത്തില്‍ കണ്ടെത്തിയ വിഷാംശം ഉള്ളില്‍ച്ചെന്നത് കൊലപാതകമാണോ അതോ ആത്മഹത്യയോ, അപകടമോ ആയിരുന്നോ എന്നിവ വ്യക്തമാക്കുന്നതിനുള്ള ചോദ്യങ്ങളാണ് കത്തിലുള്ളത്. ഇതുവരെ നടന്ന അന്വേഷണത്തിന്റെ വിശദവിവരങ്ങളും ഇന്ത്യയിലെ ലാബില്‍ നടത്തിയ പരിശോധനയുടെ വിവരങ്ങളും അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്താണ് മരണകാരണമെന്ന കാര്യം വ്യക്തമാക്കുന്നതില്‍ എഫ്.ബി.ഐയുടെ പരിശോധനാ ഫലം പരാജയപ്പെട്ടിരുന്നു. സംഭവം നടന്നിട്ട് രണ്ടരവര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം വഴിമുട്ടിയ സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

യു.എസിലെത്തിയ ഡല്‍ഹി പൊലിസ് സൗത്ത്് ഡി.സി.പി ഇഷ്‌വാര്‍ സിങ് ചോദ്യാവലി എഫ്.ബി.ഐയ്ക്കു നേരിട്ട് കൈമാറുകയായിരുന്നു. സുനന്ദയും ശശിതരൂരും തമ്മില്‍ നടത്തിയ ചാറ്റിങ്ങിന്റെ വിശദാംശങ്ങളും പൊലിസ് കൈമാറി. എഫ്.ബി.ഐയുമായി നടത്തിയ ആശയവിനിമയത്തിന്റെ വിവരങ്ങള്‍ ഇഷവാര്‍ സിങ് ജോയിന്റ്് കമ്മിഷണര്‍ ആര്‍.പി ഉപാധ്യായയ്ക്ക് കൈമാറി. അന്വേഷണത്തിന്റെ ഭാഗമായി ഓഗസ്റ്റിലും ഡല്‍ഹി പൊലിസ് അമേരിക്ക സന്ദര്‍ശിച്ചിരുന്നു. അതേ സമയം, സുനന്ദയുടെ റൂമില്‍ നിന്ന് കണ്ടെത്തിയ വസ്തുക്കള്‍ പരിശോധിച്ചതിന്റെ ഫലം ഉടന്‍ കൈമാറാന്‍ ഫോറന്‍സിക് ലാബിനോട് ഡല്‍ഹി പൊലിസ് നിര്‍ദേശിച്ചിട്ടുണ്ട്. അടുത്ത മാസം വരാനിരിക്കുന്ന പുതിയ മെഡിക്കല്‍ ബോഡിന്റെ അഭിപ്രായവും ഡല്‍ഹി പൊലിസ് തേടും. അതിന് ശേഷം അവസാന ശ്രമമെന്ന നിലയില്‍ ശശി തരൂരിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാനും പൊലിസ് ആലോചിക്കുന്നുണ്ട്. കേസില്‍ സുനന്ദ- തരൂര്‍ ദമ്പതികളുടെ സഹായികളെ നേരത്തെ നുണപരിശോധനക്കു വിധേയമാക്കിയിരുന്നു. ഡിസംബറോടെ കേസില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കാനാണ് ഉദേശിക്കുന്നത്. 2014 ജനുവരി 17നാണ് സുനന്ദ പുഷ്‌ക്കറിനെ അവര്‍ താമസിച്ചിരുന്ന ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലീലാപാലസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago