'അറബിക് സര്‍വകലാശാല: ഇടതുമുന്നണി വാഗ്ദാനം പാലിക്കണം'
തിരുവനന്തപുരം: ഇടതുമുന്നണി പ്രകടനപത്രികയില്‍ വ്യക്തമാക്കിയിരുന്ന പാലൊളി കമ്മിറ്റി നിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കണമെന്ന് അറബിക് യൂനിവേഴ്‌സിറ്റി ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. പ്രകടനപത്രിക രൂപീകരണവേളയില്‍ പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനുമുള്‍പ്പെട്ട ഇടതുപക്ഷ നേതാക്കള്‍ അറബി സര്‍വകലാശാല ഉള്‍പ്പെടെ പാലൊളി കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായി നടപ്പാക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ക്ക് ഉറപ്പു നല്‍കിയിരുന്നതാണ്. പിണറായി മന്ത്രിസഭയിലെ ന്യൂനപക്ഷക്ഷേമം, ഹജ്ജ്, വഖ്ഫ് തുടങ്ങിയ പ്രധാനവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയില്‍ പാലൊളി കമ്മിറ്റിയില്‍ അംഗമായിരുന്ന ഡോ.കെ.ടി. ജലീലിന് അറബിക് സര്‍വകലാശാലയെന്ന നിര്‍ദേശം നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് യോഗം വിലയിരുത്തി.
അറബിക് സര്‍വകലാശാല ആക്ഷന്‍ കൗണ്‍സില്‍ രക്ഷാധികാരി തേവലക്കര അലിയാരുകുഞ്ഞ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ചെയര്‍മാന്‍ എം.എ. സമദ് അധ്യക്ഷത വഹിച്ചു. ഡോ. എം.എ. മൗലവി വിഷയം അവതരിപ്പിച്ചു. ഡോ. എ. നിസാമുദ്ദീന്‍ സര്‍വകലാശാലയുടെ സാധ്യതകളും ലക്ഷ്യങ്ങളും വിശദീകരിച്ചു. ഡോ.എസ്.എ ഷാനവാസ്, അഡ്വ.കെ.പി മുഹമ്മദ്, ഡോ.പി.നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."