നാടുവിടാന്‍ ശ്രമിച്ച സഹപാഠികള്‍ യാത്രക്കാരന്റെ സംശയത്തില്‍ കുടുങ്ങി
തിരൂര്‍: നാടുവിടാനുള്ള സഹപാഠികളുടെ ശ്രമം കെ.എസ്.ആര്.ടി.സി ബസ് യാത്രക്കാരന് തകര്‍ത്തു. നിലമ്പൂര്‍-ഊട്ടി കെ.എസ്.ആര്.ടി.സി ബസിലെ യാത്രക്കാരനു തോന്നിയ സംശയത്തെ തുടര്‍ന്നു കുട്ടികളെ പൊലിസ് പിന്നീട് കസ്റ്റഡിയിലെടുത്തു. തിരൂര്‍ ചെമ്പ്ര സ്വദേശികളായ പതിനേഴുകാരാണ് ഊട്ടിയിലേക്ക് നാടുവിടുന്നതിനിടെ ബസില്‍വച്ചു പിടിയിലായത്.
നിലമ്പൂരില്‍നിന്ന് ബസില്‍ കയറിയ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യാത്രക്കാരന് ഊട്ടി ക്രൈംബ്രാഞ്ച് സംഘത്തിലെ പൊലിസുകാരനായ താജുദ്ദനെ ഫോണില്‍ വിവരം അറിയിക്കുകയായിരുന്നു. താജുദ്ദീന് ഗൂഢല്ലൂര്‍ ട്രാഫിക് എസ്.ഐ സത്യനു വിവരം കൈമാറി. ബസ് നാടുകാണി പിന്നിട്ടയുടന്‍ വാഹനം തടഞ്ഞു കുട്ടികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിരൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചിരുന്ന കൂട്ടുകാരായ ഇവരുടെ ഒരുമിച്ചു നാടുവിടാനുള്ള തീരുമാനം അങ്ങനെ പൊളിയുകയായിരുന്നു.
പൊലീസ് ഞെട്ടിച്ചതോടെ കുട്ടികള്‍ വീട്ടുകാരുടെ ഫോണ്‍ നമ്പര്‍ നല്കി. തുടര്‍ന്നു പൊലിസ് വീട്ടുകാരുമായി ബന്ധപ്പെടുകയും ഗൂഢല്ലൂരിലെത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇന്നലെ വൈകിട്ട് ഏഴോടെ ബന്ധുക്കള്‍ ഗൂഢല്ലൂരിലെത്തി കുട്ടികളെ പൊലിസില്‍നിന്ന് ഏറ്റുവാങ്ങുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."