പൊലിസിനെ കബളിപ്പിച്ചാല്‍ പണികിട്ടും
കരുളായി: കരുളായി വനത്തിനുള്ളില്‍ ബോംബിനോട് സാമ്യമുള്ള വസ്തുകള്‍ കണ്ടെത്തുന്നതു പൊലിസിനു തലവേദനയാവുന്നു. കഴിഞ്ഞ മാസം പതിനേഴിനും ഇത്തരത്തില്‍ വസ്തു കണ്ടെത്തിയിരുന്നു. പൊലിസിനെയും വനപാലകരെയും കബളിപ്പിക്കാനായി ചിലര്‍ കരുതിക്കൂട്ടി ചെയ്യുന്നതാണ് ഇതെന്നാണ് നിഗമനം. ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് പൊലിസ്.
കഴിഞ്ഞമാസം പതിനേഴിനു വനത്തിനുള്ളില്‍നിന്ന് പൈപ്പ് ബോംബിനോട് സാമ്യമുള്ള വസ്തുക്കള്‍ ക@ത്തിയത് പൊലിസിനേയും വനപാലകരെയും ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ ബോംബ് സ്‌ക്വാഡെത്തി വിശദമായ പരിശോധന നടത്തിയതില്‍ ഇവ കളിമണ്ണ് നിറച്ച് വയറുകള്‍ ഘടിപ്പിച്ചതാണെന്നു കണ്ടെത്തി. ശേഷം ര@ാഴ്ച കഴിഞ്ഞപ്പോഴേക്കും ഇതേ സ്‌റ്റേഷന്‍ പരിധിയിലെ മറ്റൊരു ഭാഗത്തുനിന്നു ഗ്രനേഡിന്റെ രൂപത്തിലുള്ള സ്‌ഫോടക വസ്തുവെന്നു തോന്നിക്കാവുന്ന സാധനം കണ്ടെത്തിയതാണ് പൊലിസിനെ ആശങ്കയിലാഴ്ത്തിയത്. എന്നാല്‍ ഇതും സ്‌ഫോടക വസ്തുവല്ലെന്നു ബോംബ് സ്‌ക്വാഡ് ക@ത്തി.
നാട്ടിലുള്ളവരെ ഭീതിലാഴ്ത്തുന്നതിനു പുറമേ പൊലിസിനെയും ചുറ്റിക്കുന്ന ഇത്തരക്കാരെ ഉടന്‍ പിടികൂടുമെന്നു പൂക്കോട്ടുംപാടം എസ്.ഐ അമൃതരംഗന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."