ലോക വയോജനദിനവും പച്ചക്കറിദിനവും ആചരിച്ചു
എടപ്പാള്‍: കാരുണ്യത്തിന്റെ ആദ്യപാഠം നുകര്‍ന്ന കുട്ടികളുടെ പ്രവര്‍ത്തനം കൗതുകമായി. എടപ്പാള്‍ ദാറുല്‍ ഹിദായ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നഴ്‌സറി വിദ്യാര്‍ഥികളാണ് വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയായത്. ലോക പച്ചക്കറി ദിനത്തോടനുബന്ധിച്ച് സ്‌കൂളിലെ അഞ്ഞൂറോളം വരുന്ന നഴ്‌സറി വിദ്യാര്‍ഥികള്‍ സ്വരൂപിച്ച വിവിധയിനം പച്ചക്കറികളുടെ പ്രദര്‍ശനം കൗതുകമുണര്‍ത്തി. ഇതിലൂടെ എല്ലാതരം പച്ചക്കറികളും കാണാനും മനസ്സിലാക്കാനും കൊച്ചു കുട്ടികള്‍ക്ക് സാധിച്ചു തുടര്‍ന്ന് ഇവയെല്ലാം തവനൂര്‍ വൃദ്ധസദനത്തിലേക്ക് സംഭാവന ചെയ്തു. തുടര്‍ന്ന് ലോക വയോജന ദിനത്തോടനുബന്ധിച്ച് വൃദ്ധരെ ആദരിച്ചു. ഹൈദ്രോസ് മാണൂര്‍, മൊയ്തുണ്ണ് ഒതളൂര്‍, കെ.സി മുഹമ്മദ് മൗലവി, മൊയ്തുള്ളി പൊറൂക്കര എന്നിവര്‍ പങ്കെടുത്തു.
കെ.വി മുഹമ്മദ് ശരീഫ് ഫൈസി അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു. വി.കെ മുഹമ്മദ് അസീസ്, റമീസ, മിനി സി, മൊയ്തീന്‍ കുട്ടി ഫൈസി, ലീന, സാഫിറ, റംല, സുസ്മിത, അഷ്‌റഫ് പി.വി, മുഹമ്മദ് സലീല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."