ശമ്പളം കിട്ടാത്തതിനെ തുടര്‍ന്നു സമരം; ശമ്പളവുമായി മടക്കം
നിലമ്പൂര്‍: കെ.എസ്.ആര്.ടി.സി തൊഴിലാളികള്‍ക്കുള്ള ശമ്പളം വൈകിയതില്‍ പ്രതിഷേധിച്ചു കെ.എസ്.ടി വര്‍ക്കേഴ്സ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി) നിലമ്പൂര്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ നിരാഹാരസമരം നടത്തി. കഴിഞ്ഞ മാസം 30നു കിട്ടേണ്ട ശമ്പളം ഈ മാസം മൂന്നായിട്ടും കിട്ടാത്തതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ പത്തിന് സമരം ആരംഭിച്ചത്. യൂനിറ്റ് സെക്രട്ടറി ഇ.ടി ഗംഗാധരന്, ട്രഷറര്‍ പി.കെ സുരേന്ദ്രന്, ഓര്‍ഗനൈസിങ് സെക്രട്ടറി കെ. ഹാസിര്‍ എന്നിരാണ് നിരാഹാരമനുഷ്ഠിച്ചത്. മുനിസിപ്പല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് കെ.ടി സുകുമാരന്‍ അധ്യക്ഷനായി. ജൂഡി തോമസ്, പി.ടി. ആന്റണി, ടി.എന്‍. സുനില്‍കുമാര്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി. സമരത്തെ തുടര്‍ന്നു വൈകിട്ട് അഞ്ചോടെ ശമ്പളം ലഭിച്ചു. ഇതോടെ സമരം അവസാനിപ്പിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."