HOME
DETAILS

കുട്ടോത്ത്-അട്ടക്കുണ്ട്കടവ് റോഡ് നവീകരണം അനിശ്ചിതത്വത്തില്‍

  
backup
October 03 2016 | 21:10 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d







വടകര: ആവശ്യമായ ഫണ്ട് വകയിരുത്തിയിട്ടും മണിയൂരിലേക്കുള്ള കുട്ടോത്ത്-അട്ടക്കുണ്ട്കടവ് റോഡ് നവീകരണം തുടങ്ങിയില്ല. നാലു വര്‍ഷം മുന്‍പു പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത റോഡിനു വീതി കൂട്ടുന്നതിന്റെ ഭാഗമായി യു.ഡി.എഫ് സര്‍ക്കാര്‍ സ്ഥലമേറ്റെടുക്കാന്‍ രണ്ടു കോടി രൂപ വകയിരുത്തിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ല.
മണിയൂര്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്ന പതിനൊന്നര കിലോമീറ്റര്‍ വരുന്ന ഈ റോഡിന്റെ ശോച്യാവസ്ഥ കാരണം ബസുകള്‍ ഓരോന്നായി പിന്‍വലിഞ്ഞു. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തിലേക്കു വിരലിലെണ്ണാവുന്ന ബസുകള്‍ മാത്രമാണുള്ളത്. യാത്രാക്ലേശം രൂക്ഷമായ ഈ റൂട്ടില്‍ റോഡ് നവീകരിച്ചു ഗതാഗത സൗകര്യം വിപുലീകരിക്കാന്‍ മാത്രം നടപടിയില്ല.
കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് ശരിയായ രീതിയില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയിലാണു റോഡുള്ളത്. പല ഭാഗത്തുമുള്ള വളവുകളില്‍ ബസുകള്‍ പിന്നോട്ട് എടുക്കേണ്ട അവസ്ഥയാണ്. സ്വകാര്യ ബസുകള്‍ ഒന്നൊന്നായി പിന്‍മാറിക്കൊണ്ടിരിക്കുന്ന റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയാണ് ഏക ആശ്രയം. ഒട്ടുമിക്ക സ്ഥലങ്ങളിലും റോഡ് കുണ്ടും കുഴിയുമായി കിടക്കുകയാണ്.
റോഡ് വികസനത്തിനു സ്ഥലം വിട്ടുകൊടുക്കാത്തതും റോഡ് കയ്യേറി സ്ഥാപനങ്ങള്‍ നിര്‍മിച്ചതും റോഡ് നവീകരണം വൈകാന്‍ കാരണമായി. നേരത്തെ എ.വി അബ്ദുറഹ്മാന്‍ ഹാജി എം.എല്‍.എയായപ്പോള്‍ കുട്ടോത്ത് -അട്ടക്കുണ്ട് കടവ് റോഡ് പി.ബ്ല്യു.ഡിക്കു കൈമാറുകയുണ്ടായെങ്കിലും പിന്നീടു വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ റോഡ് ജില്ല പഞ്ചായത്തിനു നല്‍കി.
2012ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും പൊതുമരാമത്ത് വകുപ്പിനു കൈമാറുകയായിരുന്നു. റോഡ് വികസനത്തിനു ജനപ്രതിനിധികളില്‍ നിന്ന് സഹകരണം ഉണ്ടായില്ലെന്ന് ആരോപണമുണ്ട്. എന്‍ജിനീയറിങ് കോളജ്, ജവഹര്‍ നവോദയ വിദ്യാലയം, മണിയൂര്‍ ഗവ. എച്ച്.എസ്.എസ്, ഐ.ടി.ഐ, ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ മണിയൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മുന്‍ പഞ്ചായത്ത് അംഗം സി.കെ. കണ്ണനു വിവരാവകാശ പ്രകാരം ലഭിച്ച രേഖയിലാണു റോഡ് വീതികൂട്ടാന്‍ സ്ഥലമേറ്റെടുക്കുന്ന പ്രവൃത്തിക്കായി രണ്ടു കോടി രൂപ ഫണ്ട് അനുവദിച്ചതായി പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചത്. ഈ സാഹചര്യത്തില്‍ റോഡ് നവീകരണ പ്രവൃത്തി ഏറ്റെടുത്തു നടത്താന്‍ മുന്‍കൈയെടുക്കണമെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എയ്ക്കു നല്‍കിയ നിവേദനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.












Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago