ആര്.എസ്.എസ് വിഭജനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു: എം.എം നാരായണന്
മേപ്പയ്യൂര്‍: ഉത്തര്‍പ്രദേശ് നിമയസഭാ തെരഞ്ഞെടുപ്പിനു മുന്‍പായി ബി.ജെ.പിക്കു വേണ്ടി ആസൂത്രിതമായി വര്‍ഗീയ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമമാണ് ആര്.എസ്.എസും സംഘ് പരിവാര്‍ സംഘടനകളും നടത്തുന്നതെന്ന് പ്രൊഫ. എം.എം നാരായണന് പറഞ്ഞു. ബാലുശ്ശേരിയില്‍ നടക്കുന്ന കര്‍ഷക തൊഴിലാളി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മേപ്പയ്യൂരില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്.എസ്.എസിന് ഉത്തരേന്ത്യയില്‍ സവര്ണര്ക്കിടയിലും ദലിതര്‍ക്കിടയിലും ഉണ്ടായിരുന്ന സ്വാധീനം ഗണ്യമായി കുറഞ്ഞുവരികയാണ്. സ്വത്വബോധത്തില്നിന്നും ജനങ്ങള്‍ ജീവിതയാഥാര്‍ഥ്യത്തിലേക്ക് അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രൊഫ. സി.പി അബൂബക്കര്‍, ജില്ലാ സെക്രട്ടറി കെ.കെ ദിനേശന്, മുന്‍ എം.എല്‍.എ കെ കുഞ്ഞമ്മദ്, എ.കെ ബാലന്, കെ.കെ രാഘവന്, സി.എം ബാബു, തങ്കമ്മ വര്‍ഗീസ്, കുഞ്ഞിക്കണ്ണന്, ബാലകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."