HOME
DETAILS

കാസര്‍കോടിന്റെ വികസന വഴി തുറന്ന് മുഖാമുഖം

  
backup
October 03 2016 | 23:10 PM

%e0%b4%95%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%b5%e0%b4%b4%e0%b4%bf



കാസര്‍കോട്: ജില്ലയുടെ സമഗ്ര വികസനം മുന്നില്‍ കണ്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസും കാസര്‍കോട് പ്രസ്‌ക്ലബും സംഘടിപ്പിച്ച മുഖാമുഖത്തില്‍ ഉയര്‍ന്നു വന്നത് വികസന വഴി തുറന്ന നിരവധി നിര്‍ദേശങ്ങള്‍.
കാസര്‍കോട് പാക്കേജിലും എന്‍ഡോസള്‍ഫാന്‍ പാക്കേജിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഫണ്ടിലൂടെയുമായി ജില്ലയില്‍ നിരവധി ഫണ്ട് ലഭിക്കുന്നുണ്ടെങ്കിലും അതിനനുസരിച്ച വികസനം നടപ്പാക്കാന്‍ പറ്റാത്ത ജില്ലയായി കാസര്‍കോട് മാറിയിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പറഞ്ഞു. ജില്ലയുടെ വികസനത്തിന് സമര്‍പ്പിത മനസ്സോടെ ജില്ലാ പഞ്ചായത്ത് ഉണ്ട്. അതിനുവേണ്ടി ഒറ്റക്കെട്ടായ ശ്രമമാണ് ഉണ്ടാകേണ്ടത്. ജില്ലയില്‍ എല്ലാക്കാലവും 40 ശതമാനം ഉദ്ദ്യേഗസ്ഥ ഒഴിവുകള്‍ ഉണ്ടാകുന്നുണ്ടെന്നും ഇതു പരിഹരിക്കാന്‍ ഒരു വിധത്തിലുള്ള സര്‍ക്കാര്‍ ശ്രമവും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് ജില്ലയില്‍ തന്നെയുള്ള സര്‍ക്കാര്‍ ജീവനക്കാരെ ഉപയോഗിച്ച് ജില്ലയിലെ ഒഴിവുകള്‍ നികത്തണമെന്ന് മുഖാമുഖത്തില്‍ സംസാരിച്ച കലക്ടറും ആവശ്യപ്പെട്ടു. മുടങ്ങി കിടക്കുന്ന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കണമെന്നും 125 ഓളം പദ്ധതികളാണ് ജില്ലയില്‍ മുടങ്ങി കിടക്കുന്നതെന്നും യോഗം അംഗീകരിച്ച വികസന മാനിഫെസ്റ്റോയില്‍ വ്യക്തമാക്കി.വര്‍ഗീയ പ്രശ്‌നങ്ങളാണ് കാസര്‍കോടിനെ അലട്ടുന്ന ഏറ്റവും വലിയ ക്രമസമാധാന പ്രശ്‌നമെന്ന് ജില്ലാ പൊലിസ് മേധാവി തോംസണ്‍ ജോസഫ് പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യസത്തില്‍ ജില്ല അതീവ ശ്രദ്ധപുലര്‍ത്തണമെന്നും ബിരുധദാരികളുടെ ജനസംഖ്യ 70 ശതമാനത്തില്‍ എത്തിക്കാനാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് നഗരത്തില്‍ സാംസ്‌കാരിക പരിപാടികളുടെ അഭാവവും പൊതുകൂട്ടായ്മകള്‍ ഉയര്‍ന്നു വരാത്തതും വലിയ പ്രശ്‌നമാണെന്നും പൊതു കൂട്ടായ്മകള്‍ ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, മനസുകളുടെ വിഭജനം വലിയ തോതില്‍ നടക്കുകയാണെന്നും തോംസണ്‍ ജോസ് പറഞ്ഞു.
കുടിവെള്ളം, കാര്‍ഷികം, വിദ്യാഭ്യാസം, സംസ്‌കാരം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി ജില്ലയെ സ്പര്‍ശിക്കുന്ന എല്ലാ വികസന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത മുഖാമുഖത്തില്‍ ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. കലക്ടര്‍ കെ.ജീവന്‍ബാബു അധ്യക്ഷനായി. കാസര്‍കോട് നഗരസഭാ ചെയര്‍പെഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ പൊലിസ് മേധാവി തോംസണ്‍ ജോസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.പി സുബൈദ, ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ .സുഗതന്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് സണ്ണി ജോസഫ്, സംസ്ഥാന കമ്മിറ്റിയംഗം എം.ഒ വര്‍ഗീസ്, ബി.ആര്‍.ഡി.സി എം.ഡി ടി.കെ മന്‍സൂര്‍, സി.പി.സി.ആര്‍.ഐ അഗ്രികള്‍ച്ചറല്‍ മേധാവി സി.തമ്പാന്‍, എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി രാജ് മോഹന്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.



25 സുപ്രധാന വികസന നിര്‍ദേശങ്ങള്‍

* ബദിയഡുക്കയിലെ മെഡിക്കല്‍ കോളജ് ഉടന്‍ പ്രാവര്‍ത്തികമാക്കുക
* ജില്ലയിലെ ആശുപത്രികളിലെ അവസ്ഥ മെച്ചപ്പെടുത്തുക
* കുടിവെള്ള ക്ഷാമം നിലനില്‍ക്കുന്ന ജില്ലയില്‍ ജല ലഭ്യത ഉറപ്പുവരുത്തുക
* മുടങ്ങി കിടക്കുന്ന കുടിവെള്ള പദ്ധതികള്‍ ഉടന്‍ പൂര്‍ത്തികരിക്കുക
* റീജ്യണല്‍ ഡയറി ലാബിനു മൂന്നര കോടി അനുവദിച്ചതാണ്, എന്നാല്‍ പിന്നീടൊരു നടപടിയും ഉണ്ടായില്ല. ഉടന്‍ ഇതു പ്രാബല്യത്തില്‍ കൊണ്ടുരണം
* ജില്ലയിലെ എട്ടു തുറമുഖങ്ങളും നവീകരിക്കണം, മഞ്ചേശ്വരം തുറമുഖത്തിന് 50 കോടി അനുവദിച്ചതാണ്. പിന്നീട് നടപടികള്‍ ഉണ്ടായില്ല
* വ്യവസായ വളര്‍ച്ചക്കു ഗതിവേഗം കൂട്ടണം
* മള്‍ട്ടി പര്‍പ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനു നാലു വര്‍ഷം മുമ്പ് ബജറ്റില്‍ തുക നീക്കിവെച്ചതാണ്. പിന്നിടൊന്നും നടന്നില്ല
* ചീമേനി ഐ.ടി പാര്‍ക്ക് തുടങ്ങിയ നിലയില്‍ തന്നെ
* ബേക്കല്‍, റാണിപുരം, വലിയ പറമ്പ് തുടങ്ങിയ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി വികസനം
* ജില്ലയില്‍ വൈദ്യുതി നിലച്ചാല്‍ ഉടന്‍ വൈദ്യുതി ലഭിക്കാനുള്ള സബ്സ്റ്റിറ്റിയൂട്ട് ഫീഢര്‍ ഇല്ലാത്ത ഏക ജില്ല
* പള്ളിക്കര മേല്‍പ്പാലം ഉടന്‍ യാഥാര്‍ഥ്യമാക്കണം
* സീതാംഗോളി റോഡ് പ്രവര്‍ത്തി പൂര്‍ത്തീകരിക്കുക
* കാഞ്ഞങ്ങാട്- കാണിയൂര്‍ പാത യാഥാര്‍ഥ്യമാക്കുക
* എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം
* ജില്ലയിലെ പൊലിസ് സ്റ്റേഷനുകളിലും പൊതു
   നിരത്തിലും കൂട്ടിയിട്ട വാഹനങ്ങള്‍ ഉടന്‍ നീക്കുക
* ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നം പരിഹരിക്കുക
*ജില്ലയിലെ സര്‍ക്കാര്‍ ഓഫിസിലെ ഒഴിവുകള്‍ നികത്തുക
* ബേക്കല്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിക്കു 5000
കോടി അനുവദിച്ചതാണ്. ഒന്നും നടന്നില്ല
* കൃഷി ഭൂമി തരിശിടുന്നത് ഒഴിവാക്കാന്‍ പ്രത്യേക പദ്ധതി കൊണ്ടുവരണം, കര്‍ഷക തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ തൊഴിലുറപ്പ് പദ്ധതിയില്‍ കൃഷിയും ഉള്‍പ്പെടുത്തുക
* ഉന്നത പഠന പരീശീലന കേന്ദ്രങ്ങളും സിവില്‍ സര്‍വിസ് അക്കാദമിയും സ്ഥാപിക്കുക
* ഭാഷാ അക്കാദമി സ്ഥാപിക്കുക
* തിരുവനന്തപുരം വൈലോപ്പിള്ളി മാതൃകയില്‍ കലാകേന്ദ്രം സ്ഥാപിക്കണം
* സമ്പൂര്‍ണ ജൈവ ജില്ലയാക്കി പ്രഖ്യാപിക്കുക
* പശ്ചിമഘട്ട മലനിരകളിലെ മൃഗവേട്ടയും കരിങ്കല്‍ ഖനനവും തടയുക


'ബേക്കലില്‍ എയര്‍ സ്ട്രിപ്പും ലൈറ്റ് ആന്റ് സൗണ്ട് ഷോയും പരിഗണനയില്‍'


കാസര്‍കോട്: ബേക്കല്‍ കേന്ദ്രീകരിച്ച് എയര്‍ സ്ട്രിപ്പും ലൈറ്റ് ആന്റ് സൗണ്ട് ഷോയും പരിഗണനയില്‍ ഉണ്ടെന്ന് ബി.ആര്‍.ഡി.സി എം.ഡി ടി.കെ മന്‍സൂര്‍ പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസും പ്രസ് ക്ലബും സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ടൂറിസം മേഖലയെ വ്യവസായമായി തന്നെ പരിഗണിച്ചാവും ബി.ആര്‍.ഡി.സി സമീപിക്കുക.
ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് രണ്ടു ദിവസം കൊണ്ടു കടലും കരയും വന മേഖലയും സന്ദര്‍ശിക്കാനുള്ള അവസരം ഉണ്ട്. ഇതു കേരളത്തില്‍ തന്നെ കാസര്‍കോട് മാത്രമേ സാധ്യമാവുകയുള്ളു. ഇത്തരം സാധ്യതകളെല്ലാം പരിഗണിക്കും. ഗതാഗതമാണ് ടൂറിസത്തെ വലിയതോതില്‍ ബാധിക്കുന്നത്. ഇതു പരിഹരിക്കാന്‍ എയര്‍സ്ട്രിപ്പ് പരിഗണിക്കും. ഒപ്പം തന്നെ ബേക്കല്‍ കോട്ടയില്‍ സഞ്ചാരികളെ എത്തിക്കുന്നതിനു ലൈറ്റ് ആന്റ് സൗണ്ട് ഷോയും സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.













േോ്ോി






















നവരാത്രി ആഘോഷം






യത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

ഉലുവ ആരോ​ഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ

Saudi-arabia
  •  2 months ago
No Image

ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ദുരുദ്ദേശപരം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 months ago
No Image

മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹം- സമസ്ത 

latest
  •  2 months ago
No Image

'മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയില്ല, കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍'; മാത്യു കുഴല്‍നാടന്‍ 

Kerala
  •  2 months ago
No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago
No Image

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

'മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല'; പ്രതികരണവുമായി എം.വി ഗോവിന്ദന്‍ 

Kerala
  •  2 months ago
No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago