ട്രെയിനില്‍ കടത്തികൊണ്ടുവന്ന തമിഴ്‌നാട് റേഷനരി പിടികൂടി
കൊല്ലങ്കോട്: തമിഴ്‌നാട്ടില്‍ നിന്നു കച്ചവടത്തിനായി ട്രെയിനില്‍ കടത്തിക്കൊണ്ടു വന്ന റേഷനരി കൊല്ലങ്കോട് പൊലിസ് പിടികൂടി. ഇന്നലെ പുലര്‍ച്ചെ പൊള്ളാച്ചിയില്‍ നിന്നും ട്രിച്ചിയിലേക്ക് പോകുന്ന ട്രയിന്‍ അഞ്ചേകാലോടെ കൊല്ലങ്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു ട്രെയിനില്‍ നിന്നും കടത്തിക്കൊണ്ടു വന്ന റേഷനരി പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച അരി ചിറ്റൂര്‍ സിവില്‍ സപ്ലേ ഓഫിസര്‍ ആര്‍ മനോജ് ആര്‍ ഐമാരായ പി വിജയന്‍ എം കൃഷ്ണദാസ് എന്നിവര്‍ക്ക് കൈമാറി.
25 കിലോയുടെ 18 ചാക്കും 50 കിലോയുടെ 13 ചാക്കിലുമായി 1460 കിലോ അരിയാണ് പിടിയിലായത്. നടപടിക്രമം പൂര്‍ത്തിയാക്കിയ ശേഷം പിടികൂടിയ അരി ഊട്ടറയിലെ സിവില്‍ സപ്ലേ ഗൊഡൗണില്‍ എത്തിച്ചു. കഴിഞ്ഞ മാസവും സമാന രീതിയില്‍ ഊട്ടറയില്‍ റേഷനരി പിടികൂടിയിരുന്നു.
ചിറ്റൂര്‍ താലൂക്കില്‍നിന്ന് അഞ്ചാം തവണയാണ് തമിഴ്‌നാട് റേഷനരി പിടികൂടുന്നതെന്ന് ടി.എസ്.ഒ.ആര്‍ മനോജ് പറഞ്ഞു. കൊല്ലങ്കോട് പൊലിസ് അഡീ. എസ്.ഐ ശ്രീധരന്‍, സി.പി.ഒ മാരായ ജിജോ, പ്രദീപ്, സുദര്‍ശന്‍ എന്നിവരടങ്ങുന്ന സംഘമാണ് റേഷനരി പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."