ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ നിഷേധിക്കാന്‍ അനുവദിക്കില്ല: കെ.എം അബ്ദുള്‍ മജീദ്
മുവാറ്റുപുഴ: ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഭരണഘടന അനുവദിച്ചു നല്കിയ അവകാശങ്ങള്‍ നിഷേധിക്കാന്‍ അനുവദിക്കില്ലെന്നു മുസ്ലിംലീഗ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം അബ്ദുള്‍ മജീദ് പറഞ്ഞു. രാജ്യത്ത് പൗരന്മാര്ക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന നിയമപരമായ അവകാശങ്ങള്‍ ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും കാര്യത്തില്‍ ഭരണവര്‍ഗ്ഗം നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിംലീഗ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുവാറ്റുപുഴയില്‍ സംഘടിപ്പിച്ച ദലിത്-ന്യൂനപക്ഷ പീഡനങ്ങള്‍ക്കെതിരെ ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദളിതുകള്‍ സ്വയം ചിന്തിക്കുവാനും, ഉയര്ന്നെഴുന്നേല്ക്കുവാനും തുടങ്ങിയതില്‍ അസ്വസ്ഥരായിരിക്കുയാണ് സവര്ണ്ണവിഭാഗമെന്നും, ദളിത് പ്രക്ഷോഭത്തിനു കരുത്തുപകരേണ്ടത് മതേതരജനാധിപത്യം ചേരികളുടെ ബാധ്യതയാണെന്നും ചരിത്രപരമായ ദലിത്-ന്യൂനപക്ഷ മുന്നേറ്റങ്ങള്‍ക്ക് മുസ്ലിംലീഗ് പിന്തുണ ഉണ്ടാകുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
എസ്.ടി.യു ജില്ലാപ്രസിഡന്റ് എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.
ദലിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി രാജന്, ദലിത് ലീഗ് ജില്ലാപ്രസിഡന്റ് കെ.എ ശശി, സുനിത ടീച്ചര്‍, എം.എം സീതി, പി.എസ് സെയ്നുദ്ദീന്‍, ഫാറൂഖ് മടത്തോടത്ത്, ടി.എം അലിയാര്, സുബ്രഹ്മണ്യന് കോട്ടപ്പടി, എം.എ രാജന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."