HOME
DETAILS
MAL
ബിഹാറില്‍ ജെ.ഡി.യു നേതാവിന്റെ മകന്റെ കാറിനെ മറികടന്ന യുവാവിനെ വെടിവെച്ചു കൊന്നു
backup
May 08 2016 | 12:05 PM
പട്ന: ബിഹാറിലെ ഗയയില്‍ ജെ.ഡി.യു (ജനതാദള്‍ യുണൈറ്റഡ്) നേതാവിന്റെ മകന് സഞ്ചരിച്ച കാര്‍ മറികടന്ന കാറിലെ യുവാവിനെ വെടിവെച്ചു കൊന്നു. ഗയയിലെ പ്രമുഖ വ്യവസായിയുടെ മകനായ ആദിത്യ സച്ദേവാ(20)ണ് കൊല്ലപ്പെട്ടത്. ജെ.ഡി.യു നേതാവും ബിഹാര്‍ നിയമസഭാംഗവുമായ മനോരമ ദേവിയുടെയും ബിന്ദി യാദവിന്റെയും മകനായ റോക്കി കുമാര്‍ യാദവ് സഞ്ചരിച്ചിരുന്ന എസ്.യു.വി കാറിനെ ആദിത്യ സച്ദേവും നാല് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ മറികടക്കുകയായിരുന്നു.
മറി കടന്ന ഉടനെ കാറില്‍ നിന്ന് തുടരെതുടരെ വെടിവെച്ചെന്നും കാര്‍ നിര്‍ത്തിയതിന് ശേഷം തങ്ങളെ പുറത്തിറക്കി മര്‍ദിച്ചെന്നും ആദിത്യയുടെ സുഹൃത്തുക്കള്‍ പറഞ്ഞു. ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആദിത്യക്കുനേരെ വെടിവെച്ചത്. ബിഹാര്‍ പൊലിസിലെ സുരക്ഷാ ഉദ്യോഗസ്ഥനും റോക്കി യാദവിനൊപ്പമുണ്ടായിരുന്നു. ആരാണ് വെടിവെച്ചതെന്ന് വ്യക്തമല്ല. സംഭവത്തെതുടര്‍ന്ന് റോക്കിയെയും സുരക്ഷാ ഉദ്യോഗസ്ഥനായ രാജേഷ് കുമാറിനെയും പൊലിസ് കസ്റ്റഡിയിലെടുത്തു. സംഭവം ഇതിനോടകം ബിഹാറില്‍ വിവാദമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."