നെട്ടൂര്‍ ആശുപത്രി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു
മരട്: സ്വച്ഛ് ഭാരത് മിഷന്റെയും സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി, സ്പൈസസ് ബോര്‍ഡ് എന്നിവയുടെ സ്റ്റാഫ് ക്ലബ്ബുകളുടെയുംസംയുക്ത ആഭിമുഖ്യത്തില്‍ നെട്ടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മരട് നഗരസഭാ അധ്യക്ഷ ദിവ്യ അനില്‍ കുമാര്‍ നിര്‍വഹിച്ചു.
ബി ശ്രീകുമാര്‍ (സെക്രട്ടറി എം.പി.ഇ.ഡി.എ), കൗണ്‍സിലര്‍മാരായ കെ.എ ദേവസി, ബോബന് നെടുംപറമ്പില്‍, ഡോ: ഫെമിന,സിദ്ധരാമയ്യ, (സെക്രട്ടറി, സ്പൈസസ് ബോര്‍ഡ്), ടോമി, സ്റ്റാഫ് ക്ലബ് സെക്രട്ടറി ടി.വി രവീന്ദ്രന് എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
തുടര്‍ന്ന് നെട്ടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രപരിസരം വൃത്തിയാക്കുകയും ചുറ്റുമതില്‍ പെയിന്റ് ചെയ്യുകയും ചെയ്തു.
നെട്ടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ അടുത്ത ഒരുവര്ഷകാലത്തെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെയും സ്പൈസസ് ബോര്‍ഡിന്റെയും സ്റ്റാഫ് ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുമെന്ന് എം.പി.ഇ.ഡി.എ സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."